എം വി ഗോവിന്ദൻ/ ഫയല്‍ 
Kerala

'അവാര്‍ഡ് നല്‍കി കെ കെ ശൈലജയെ അപമാനിക്കാന്‍ ശ്രമിച്ചു; മഗ്‌സസെ ആരാണെന്ന് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്'; എം വി ഗോവിന്ദന്‍

മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ട

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍. കെ കെ ശൈലജയ്ക്ക് ലഭിച്ച മഗ്‌സസെ പുര്‌സ്‌കാരം വേണ്ടെന്ന്് വെച്ച വിവാദത്തില്‍ പ്രതികരിരക്കുകയായിരുന്നു അദ്ദേഹം. 

'മഗ്‌സസെ ആരാണെന്ന് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ട. അതുകൊണ്ടാണ് ആ അവാര്‍ഡ് വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചത്. അത് കൃത്യമായി മനസ്സിലാക്കി കെ കെ ശൈലജ നിലപാട് സ്വീകരിച്ചു'- ഗോവിന്ദന്‍ പറഞ്ഞു.

നിപ്പ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാര്‍ഡിന് തെരഞ്ഞെടുത്തത് എന്നായിരുന്നു മഗ്സസെ അവാര്‍ഡ് കമ്മിറ്റി അറിയിച്ചത്. എന്നാല്‍, അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ മഗ്സസെ ഫൗണ്ടേഷനെ അറിയിക്കുകയായിരുന്നു.

താനടക്കം പാര്‍ട്ടി നേതൃത്വം ഒന്നാകെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് കെ കെ ശൈലജ പ്രതികരിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് ഈ ആവാര്‍ഡ് നല്‍കുന്നത് പതിവില്ലാത്തതിനാലാണ് പുരസ്‌കാര വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തുക. ഇത് തന്റെ വ്യക്തിപരമായ കാര്യമല്ല. പാര്‍ട്ടി കേന്ദ്രകമ്മറ്റിയുമായി ചര്‍ച്ചചെയ്തു. അതിന് ശേഷമാണ് അവാര്‍ഡ് വേണ്ടെന്ന് വച്ചത്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനമായിരുന്നെന്നും ശൈലജ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT