എക്‌സ്പ്രസ് ഫോട്ടോ സര്‍വീസ്‌ 
Kerala

ഇന്ന് ഇളവുകളുടെ ദിവസം; നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങൾ

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. കൂടുതൽ കടകൾ തുറക്കാനും അനുമതിയുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ലോക്ക്ഡൗണിന് ഇടയിൽ ഇന്ന് സംസ്ഥാനത്ത് ഇളവുകളുടെ ദിവസം. നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നത്തെ അധിക ഇളവ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. കൂടുതൽ കടകൾ തുറക്കാനും അനുമതിയുണ്ട്. എന്നാൽ നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഏർപ്പെടുത്തുക. പരിശോധന കർശനമാക്കാൻ കൂടുതൽ പൊലീസിനേയും നിയോ​ഗിക്കും. 

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനംചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. വാഹന ഷോറൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. ഇന്ന് അറ്റക്കുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകള്‍ക്കും പ്രവര്‍ത്തിക്കാം.

അതേ സമയം 12, 13 തീയതികളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ശക്തമായ സാമൂഹിക അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT