Shabarinathan 
Kerala

അഭിഭാഷകരില്‍ നിന്ന് 34 ലക്ഷം തട്ടി, ശബരീനാഥനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് വര്‍മയാണ് പരാതി നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെ വീണ്ടും കേസ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി പണം വാങ്ങി അഭിഭാഷകരില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസാണ് ശബരിനാഥിനെതിരെ കേസെടുത്തത്.

തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് വര്‍മയാണ് പരാതി നല്‍കിയിരിക്കുന്നത്.2024 ജനുവരി മുതലാണ് വിവിധ തവണകളായി പണം വാങ്ങിയെന്നാണ് പരാതി. കമ്പനി തുടങ്ങിയത് മുതല്‍ ലാഭം നല്‍കാമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ ഇതുവരെയും ലാഭം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ശബരിനാഥിനായുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശബരിനാഥ് വീണ്ടും തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തില്‍ 10-15 വര്‍ഷം മുന്‍പ് വലിയ വിവാദമായ സാമ്പത്തിക തട്ടിപ്പ് കേസാണ് ടോട്ടല്‍ ഫോര്‍ യു. 200 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്.

Shabarinathan, the mastermind behind the infamous "Total4U" scam, has been accused in another fraud case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ചിരവയില്ലാതെ തേങ്ങ ചിരകിയെടുക്കാം, എളുപ്പ വഴി

ലെയ്ക കാമറ , 200 എംപി ടെലിഫോട്ടോ കാമറ, 78,000 രൂപ മുതല്‍ വില; ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം

ദിവസവും എബിസി ജ്യൂസ് കുടിക്കൂ; ആരോഗ്യ ഗുണങ്ങൾ ഇവയാണ്

'അച്ഛനെപ്പോലെ കണ്ട സംവിധായകന്‍ കടന്നുപിടിച്ചു, ചുംബിക്കാന്‍ ശ്രമിച്ചു'; ദുരനുഭവം വെളിപ്പെടുത്തി ദീപക് ചാഹറിന്റെ സഹോദരി

SCROLL FOR NEXT