കാര്‍(toy car) റിപ്പയര്‍ ചെയ്ത് നല്‍കുകയോ അതിന്റെ വില തിരിച്ചു നല്‍കുകയോ വേണം പ്രതീകാത്മക ചിത്രം
Kerala

കളിപ്പാട്ടം പ്രവര്‍ത്തിച്ചില്ല; ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

കാര്‍ റിപ്പയര്‍ ചെയ്ത് നല്‍കുകയോ അതിന്റെ വില തിരിച്ചു നല്‍കുകയോ വേണം. കൂടാതെ 4000 രൂപ നഷ്ടപരിഹാരവും വ്യാപാരി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രവര്‍ത്തനരഹിതമായ ഇലക്ട്രിക് കളിപ്പാട്ട കാര്‍ (toy car) നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന പരാതിയില്‍ വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കാര്‍ റിപ്പയര്‍ ചെയ്ത് നല്‍കുകയോ അതിന്റെ വില തിരിച്ചു നല്‍കുകയോ വേണം. കൂടാതെ 4000 രൂപ നഷ്ടപരിഹാരവും വ്യാപാരി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

എറണാകുളം വടവുകോട് സ്വദേശി അജേഷ് ശിവന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ക്രിസ്റ്റല്‍ ഫാഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 2,049 രൂപയ്ക്ക് തന്റെ കുട്ടിക്കായി വാങ്ങിയ റീചാര്‍ജ് ചെയ്യാവുന്ന കളിപ്പാട്ട കാര്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാതിരുന്നെന്നു പരാതിപ്പെട്ടാണ് കോടതിയെ സമീപിച്ചത്. 2023 ഡിസംബര്‍ മാസമാണ് പരാതിക്കാരന്‍ ഷോപ്പില്‍ നിന്ന് കളിപ്പാട്ടം വാങ്ങിയത്. ഷോപ്പ് ഉടമ നല്‍കിയ നിര്‍ദേശപ്രകാരം മൂന്ന് മണിക്കൂര്‍ റീചാര്‍ജ് ചെയ്‌തെങ്കിലും, കാര്‍ ഉപയോഗിക്കുമ്പോള്‍ അഞ്ചുമിനിറ്റ് ആകുമ്പോള്‍ പ്രവര്‍ത്തനരഹിതമാകും. ഇത് പലതവണ ആവര്‍ത്തിച്ചു.

പരാതിക്കാരന്‍ പ്രശ്‌നം ഷോപ്പ് ഉടമയെ അറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതോടെ പരാതിക്കാരന്‍ നിയമപരമായ പരിഹാരം തേടി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

45 ദിവസങ്ങള്‍ക്കകം ടോയ് കാര്‍ ശരിയായി റിപ്പയര്‍ ചെയ്യുകയോ അല്ലെങ്കില്‍ അതിന്റെ വില തിരിച്ചു നല്‍കുകയോ ചെയ്യണം, കൂടാതെ, മന:കേശത്തിനും സേവനത്തിലെ പോരായ്മയ്ക്കും പരിഹാരമായി 3,000/ രൂപയുംകോടതി ചെലവായി 1,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT