Kodi Suni 
Kerala

ടിപി കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി; വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്

പരോള്‍ വ്യവസ്ഥ പ്രകാരം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൊടി സുനിക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. കൊടി സുനി പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന മീനങ്ങാടി സ്‌റ്റേഷന്‍ സിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്.

പരോള്‍ വ്യവസ്ഥ പ്രകാരം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൊടി സുനിക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. വിചാരണ നടപടികള്‍ക്ക് മാത്രം തലശ്ശേരി കോടതിയില്‍ വരാനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടിസുനി വയനാട്ടിലേക്ക് പോയെന്നും, മീനങ്ങാടിയില്‍ താമസിക്കുന്നുവെന്നുമാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മീനങ്ങാടിയില്‍ കൊടിസുനി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

കൊടി സുനി സംസ്ഥാനത്തിന് പുറത്താണ് ഉണ്ടായിരുന്നതെന്ന് സ്‌പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ റദ്ദാക്കിയത്. കൊടി സുനിയെ തിരികെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. അമ്മയുടെ അസുഖം, വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയിലാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചിരുന്നത്.

TP Chandrasekharan murder case accused Kodi Suni's parole has been revoked.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT