ടിപി ചന്ദ്രശേഖരന്‍, കെ കെ രമയും മകനും / ഫയല്‍ 
Kerala

'100 വെട്ടില്‍ തീര്‍ക്കും' ; ടി പിയുടെ മകന് വധഭീഷണി ; 'ഷംസീറിനെതിരെ മിണ്ടരുത്'

മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടിപിയുടെ മകന്‍ അഭിനന്ദിനെയും  ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്. പി ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്.

ഇതേത്തുടര്‍ന്ന് എന്‍ വേണു വടകര എസ്പിക്ക് പരാതി നല്‍കി. ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കുമെന്ന് കത്തില്‍ പറയുന്നു. മുമ്പ് പഞ്ചായത്തു പ്രസിഡന്റിനെ വെട്ടിയതു പോലെയായിരിക്കില്ല ക്വട്ടേഷനെന്നും കത്തില്‍ സൂചിപ്പിക്കുന്നു. 

ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും, ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ആര്‍എംപി നേതാക്കള്‍ പങ്കെടുക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT