എം വി ഗോവിന്ദന്റെ വാർത്താസമ്മേളനം  ഫയല്‍
Kerala

ഇപിക്കെതിരെ സംഘടനാ നടപടിയില്ല; കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ പരിമിതി; ടിപി രാമകൃഷ്ണന് ചുമതല

അദ്ദേഹം ഇപ്പോഴും കേന്ദ്രകമ്മറ്റിയുടെ ഭാഗമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ടിപി രാമകൃഷ്ണനാണ് പകരം ചുമതല. എല്‍ഡിഎഫിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ജയരാജന് പരിമിതിയുണ്ടായെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമായും പ്രസ്താവനകകളുമായി ബന്ധപ്പെട്ട് അന്നുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം വച്ചുകൊണ്ടാണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ജാവേഡക്കറെ കണ്ടതില്‍ ഇപി ജയരാജനെതിരെ സംഘടനാ നടപടിയുണ്ടായിട്ടില്ല. അദ്ദേഹം ഇപ്പോഴും കേന്ദ്രകമ്മറ്റിയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ എല്ലാ നടപടികളും പരിശോധിച്ച ശേഷമാണ് ഈ നിലപാടിലേക്ക് എത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണ്ണാര്‍കാട് ഏരിയ കമ്മറ്റി പുനഃ സംഘടിപ്പിക്കുന്നതിനുള്ള ജില്ലാ കമ്മറ്റി നിര്‍ദേശത്തിന് അംഗീരം നല്‍കി. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ജില്ല സമ്മേളനങ്ങളുടെയും സംസ്ഥാന സമ്മേളനത്തിന്റെ തീയതികളായതായും ഗോവിന്ദന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍