ദ്രുപത് തനൂജ് 
Kerala

വീടുപണിക്ക് സൂക്ഷിച്ച ജനല്‍ കട്ടള ദേഹത്ത് വീണു; ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

അടൂര്‍: വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ പാളി തലയിലേക്ക് വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റേയും ആര്യയുടേയും മകന്‍ ദ്രുപത് തനൂജ് (ഏഴ്) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ കട്ടള അബദ്ധത്തില്‍ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ നിലയില്‍ അടൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അദ്വൈതാണ് സഹോദരന്‍.

Tragic death after a window frame fell on a seven-year-old boy‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

13 കോടിയുടെ സമ്മാനം ! 'ലക്കി ഡേ' നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

Delhi Protest: ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ

നാട്ടിക ടോൾ പിരിവിന് സ്റ്റേയില്ല: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്