പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി 
Kerala

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

ബിലാസ്പൂര്‍ - തിരുനെല്‍വേലി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി. മണ്ണ് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബിലാസ്പൂര്‍ - തിരുനെല്‍വേലി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പാറശാലയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയത്. പാറശാല റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണ്ണ് ഇടിയുകയായിരുന്നു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടു. താംബരം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍, മധുരൈ - പുനലൂര്‍ എക്‌സ്പ്രസ്, താംബരം തിരുവനന്തപുരം അമൃത് ഭാരത് എക്‌സ്പ്രസ് ഈ മൂന്ന് ട്രെയിനുകളാണ് പിടിച്ചിട്ടത്. കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട പരശുറാം എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ വൈകുകകയാണ്. രണ്ട് ദീര്‍ഘദൂര ട്രെയിനുകളും വൈകും. ഗുരവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്. പൂനെ കന്യാകുമാരി എക്‌സ്പ്രസ് വൈകും. നാഗര്‍കോവില്‍ നിന്ന് പുറപ്പെടുന്ന പുനലൂര്‍ എക്‌സ്പ്രസ് ഉള്‍പ്പടെ നിരവധി ലോക്കല്‍ ട്രെയിനുകളും വൈകുമെന്ന് റെയില്‍വേ അറിയിച്ചു.

Train engine derails in Parasala; no injuries reported; these trains to run late

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിന് സ്റ്റേ 10 ദിവസത്തേക്ക്: സുപ്രിംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

സൗദിയില്‍ എണ്ണപ്പാടത്തിന് നേരേ ഹൂതി ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്

വരുന്നു വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10ഇടത്ത് യെല്ലോ

Today's Rashi Phalam October 22 | വീട് വാങ്ങാനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടാകും, ബന്ധുക്കളോടൊപ്പം സന്തോഷകരമായ സമയം ചെലവിടും

എസ്എംഎ മരുന്ന് വിവാദം; കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്