അത്തപ്പൂക്കളം 
Kerala

'പൂക്കളം തട്ടിത്തെറിപ്പിച്ചത് മാനസികസമ്മര്‍ദ്ദം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല'; മാപ്പ് പറഞ്ഞ് പെണ്‍കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പെണ്‍കുട്ടി. മനപ്പൂര്‍വം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്ക്കിടെ അറിയാതെ കാലുതട്ടിയതാണെന്നുമാണ് പെണ്‍കുട്ടിയുടെ വിശദീകരണം. എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545-ന് സമീപമുള്ള 'മൈഥിലി' എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെണ്‍കുട്ടി തട്ടിത്തറിപ്പിച്ചത്.

കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഉത്രാടനാളില്‍ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്. ജീവനക്കാര്‍ ഉച്ചയൂണ് കഴിക്കാന്‍ പോയ സമയത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ ബിഎന്‍എസ് 192 വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പെണ്‍കുട്ടി നേരിട്ട് രംഗത്തെത്തിയത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. മാനസികസമ്മര്‍ദ്ദം മൂലമുണ്ടായ അബദ്ധമാണിതെന്നും അല്ലാതെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വലിയ വിവാദമായതില്‍ എനിക്ക് വിഷമമുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു. താനും ഒരു മലയാളി തന്നെയാണ്. കൂടെയുണ്ടായിരുന്ന മാതാവിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും തെറ്റ് പൂര്‍ണ്ണമായും തന്റെ ഭാഗത്തുനിന്നു മാത്രമാണ് സംഭവിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

Trampled and kicked the athappookkalam, The girl expressed regret

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

എന്റെ ഷര്‍ട്ടൂരി ആ നടന് കൊടുക്കാന്‍ പറഞ്ഞു; തോര്‍ത്ത് മാത്രമുടുത്ത് സ്വന്തം ഡ്രസ് തെരഞ്ഞത് മറക്കില്ല: സൂരി

ദോശ കൊടുക്കാന്‍ വൈകി, തട്ടുകട തല്ലിത്തകര്‍ത്തു, ദമ്പതികളെ ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

'കുറ്റം എന്നെങ്കിലും മറനീക്കി പുറത്ത് വരും'; ആദ്യമായി പൊലീസ് വേഷത്തില്‍ പാര്‍വതി; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ടീസര്‍

കാര്‍ മതിലില്‍ ഇടിച്ചു തീപിടിച്ചു; വയോധികന് ദാരുണാന്ത്യം