Rahul mamkootathil Facebook
Kerala

'രാഹുലിനോടും പ്രശാന്ത് ശിവനോടും അവന്തികയ്ക്ക് ക്രഷ്, റീലിടുന്ന പോലെ ചെയ്തതാണ് '; ആരോപണവുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്

നേരത്തെ കേസ് കൊടുക്കും എന്ന് ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അവന്തിക പണം തട്ടിയിട്ടുണ്ട്. ഇത്തരം കേസുകളെ പറ്റി തനിക്ക് നേരിട്ടറിയാണെന്നും അന്ന പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ് യുവതി അവന്തിക ഉന്നയിച്ച ലൈംഗികാരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന് അവന്തിക നിന്നു കൊടുക്കുകയാണെന്നും രാഹുലിനോട് അവന്തിക അങ്ങോട്ട് ചാറ്റ് ചെയ്ത് തുടങ്ങുകയായിരുന്നുവെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അന്ന പറഞ്ഞു.

നേരത്തെ കേസ് കൊടുക്കും എന്ന് ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അവന്തിക പണം തട്ടിയിട്ടുണ്ട്. ഇത്തരം കേസുകളെ പറ്റി തനിക്ക് നേരിട്ടറിയാണെന്നും അന്ന പറഞ്ഞു. അവന്തികയുമായി ഒന്നിച്ച് താമസിച്ച സമയത്തായിരുന്നു ഈ സംഭവങ്ങളെന്നും അന്ന വ്യക്തമാക്കി.

'മൂന്നര വര്‍ഷത്തിന് മുമ്പ് മോശമായി മെസേജ് അയച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കെതിരെ കേസിന് പോകുമെന്നും പണി തെറിപ്പിക്കുമെന്നും പറഞ്ഞ് പണം വാങ്ങിയ കേസ് എനിക്കറിയാം. കോട്ടയത്ത് രണ്ട് കേസ് കൊടുത്തു. ഈ കേസ് ഒത്തുതീര്‍പ്പിക്കാന്‍ 50,000 രൂപ വാങ്ങി. ഇങ്ങനെ ചെയ്ത വ്യക്തി രാഷ്ട്രീയമായി മുതലെടക്കാന്‍ രാഹുലിനെ തേജോവധം ചെയ്യുകയാണ്'.

അവന്തികയും രാഹുലും സുഹൃത്തുക്കളായിരുന്നു. മെസേജ് അയച്ചിരുന്നു. അവന്തിക രാഹുല്‍ മാങ്കൂട്ടത്തിലിനോട് അങ്ങോട്ട് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതാണ്. അങ്ങോട്ട് ഇട്ട് കൊടുത്തിട്ട് മോശം പ്രവണത ഉണ്ടാകുമ്പോള്‍ മുതലെടുക്കുകയാണ് എന്നും അന്ന പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് അവന്തിക. വേണമെങ്കില്‍ തെറ്റു പറ്റിയെന്ന് പറഞ്ഞ് പോസ്റ്റിടാമെന്ന് പറഞ്ഞതായും അന്ന വ്യക്തമാക്കി.

മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവന്തിക രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതെന്നും അന്ന ആരോപിച്ചു. മാധ്യമപ്രവര്‍ത്തകന്‍ വിളിക്കുമ്പോള്‍ അവന്തിക യാത്രയിലായിരുന്നു. നാലുപേര്‍ ഒപ്പമുണ്ടായിരുന്നു. ആ സമയത്ത് പരാതിയില്ലെന്നാണ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞത്. കോളിന് പിന്നാലെ അവന്തിക തന്നെ രാഹുലിനെ വിളിച്ചു. പിന്നീട് പരാതിയുമായി വന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അന്ന പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനോടും പ്രശാന്ത് ശിവനോടും ക്രഷ് ആണെന്ന് അവന്തിക പറയുന്ന ശബ്ദസന്ദേശം കയ്യിലുണ്ട്. രാഹുലിനെ പറ്റി അവന്തിക പറയുന്നതില്‍ സത്യമില്ല. റീച്ചാകാന്‍ വേണ്ടി ചെയ്തതാണ്. ഇന്‍സ്റ്റഗ്രാമില്‍ റീലിടുന്ന പോലെ ചെയ്ത സംഭവമാണ്. ഇപ്പോള്‍ കൈവിട്ട അവസ്ഥയിലാണ് . ആദ്യം ഒപ്പമുണ്ടായിരുന്നവര്‍ കൈവിട്ടു. ട്രാന്‍സ്ജന്‍ഡര്‍മാരെ സമൂഹം ചേര്‍ത്തുനിര്‍ത്തുമ്പോ ഇതുപോലുള്ളവര്‍ താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് വേണ്ടി കോപ്രായം കാണിക്കുന്നതില്‍ വിയോജിപ്പാണ് എന്നും അന്ന വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Transgender Congress against Avantika

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT