പ്രതീകാത്മക ചിത്രം 
Kerala

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനെ എടുത്തുകൊണ്ടുപോകാൻ ശ്രമം; ഇതരസംസ്ഥാനക്കാരൻ പിടിയിൽ

കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവമുണ്ടായത്. മൂന്നുമുക്ക് സ്വദേശി രതീഷിന്‍റെ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ഇതരസംസ്ഥാനക്കാരൻ എത്തി കുഞ്ഞിനെ എടുക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രതീഷ് ഇതുകണ്ട് ബഹളംകൂട്ടിയതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാർ പിടിച്ച് കുളത്തൂപ്പുഴ പോലീസിനു കൈമാറുകയായിരുന്നു.

30 വയസ്സുവരുന്ന, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിൽ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കൽ പരിശോധന നടത്തിയശേഷം തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇയാൾ രാവിലെമുതൽ പ്രദേശത്ത് പലയിടത്തും കറങ്ങിനടക്കുന്നതു കണ്ടിരുന്നതായും വനത്തിറമ്പിലായുള്ള ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, ബജറ്റ് അവതരണം തുടങ്ങി

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

SCROLL FOR NEXT