തിരുവനന്തപുരം: പോത്തന്‍കോട് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. ഒട്ടേറെ കേസുകളില്‍ പ്രതിയായ, ഗുണ്ടാ ലിസ്റ്റിലുള്ള ആനക്കോട് സ്വദേശി വിഷ്ണു, പഴയചന്ത സ്വദേശി പ്രവീണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 24 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
കൂടാതെ, 53 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം വിഷ്ണുവിന്റെ വീട്ടിലെത്തിയത്. പൊലീസെത്തുമ്പോള്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തിലായിരുന്നു ഇവരുണ്ടായിരുന്നത്.
ചില്ലറ വില്‍പ്പനയ്ക്കായി ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും പൊലീസ് സംഘം ഇവരെ കീഴ്‌പ്പെടുത്തി. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്ത് എംഡിഎംഎ എത്തിക്കുന്നതില്‍ പ്രധാനിയാണ് വിഷ്ണുവെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികളെ ഡാന്‍സാഫ് സംഘം പോത്തന്‍കോട് പൊലീസിന് കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates