രാധാകൃഷ്ണൻ 
Kerala

പടികൾ കയറുന്നതിനിടെ രോ​ഗി കുഴ‍ഞ്ഞുവീണു മരിച്ച സംഭവം: താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ 

ഗ്രേഡ് 2 വിഭാഗത്തിലുള്ള രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ എത്തിച്ച രോ​ഗി വാർഡിലേക്കുള്ള പടികൾ കയറുന്നതിനിടെ കുഴ‍ഞ്ഞു വീണു മരിച്ച സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർക്ക് സസ്‌പെൻഷൻ. കൊട്ടാരക്കര കുറുമ്പാലൂർ സ്വദേശി രാധാകൃഷ്ണനാണ് (56) മരിച്ചത്. ഗ്രേഡ് 2 വിഭാഗത്തിലുള്ള രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. 

ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച രാധാകൃഷ്ണന് ഇഞ്ചക്ഷൻ നൽകിയശേഷം അഡ്മിറ്റ് ചെയ്തു. വാർഡിലേക്ക് മാറ്റിയെങ്കിലും കിടക്ക ഇല്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവിൽ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് പടികയറ്റുകയായിരുന്നു ഇവർ. മൃതദേഹം തിരിച്ചിറക്കുമ്പോൾപ്പോലും റാമ്പ് തുറന്നില്ല. പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ മൃതദേഹം ചുമന്നിറക്കുകയായിരുന്നെന്ന് മകൻ പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്.

കാഷ്വാലിറ്റിയിൽ വീൽചെയറിന്റെ ചുമതലയുള്ള ജീവനക്കാരനും മെയിൽ മെഡിക്കൽ വാർഡിൽ വീൽചെയറിന്റെ ചുമതല ഉള്ളയാളുമാണ് സസ്പെൻഷനിലായത്. ഇരുവർക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT