amoebic encephalitis പ്രതീകാത്മക ചിത്രം
Kerala

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു

ഈ വർഷം മരിച്ചവരുടെ എണ്ണം 19

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11ാം തീയതി സംഭവിച്ച മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്നു കണ്ടെത്തിയത്. തിരുവനന്തപുരത്ത് 52കാരിയും കൊല്ലത്ത് 91കാരനുമാണ് മരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നു ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്നലെ രണ്ട് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു.

അതേസമയം അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്കു കർശന സുരക്ഷാ നിർദ്ദേശങ്ങൾ ആരോ​ഗ്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുജനാരോ​ഗ്യ നിയമപ്രകാരം ആരോ​ഗ്യ വകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കും. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങൾക്കും ഉത്തരവ് ബാധകമാണ്.

Two more deaths due to amoebic encephalitis have been confirmed in the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT