ഫയല്‍ ചിത്രം 
Kerala

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട ബന്ധുക്കളായ രണ്ടു പേരും മരിച്ചു

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പ്പെട്ട ബന്ധുക്കളായ രണ്ടു പേരും മരിച്ചു.  പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ (39) സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്. നബ്ഹാനെ കണ്ടെത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. മറ്റ് ബന്ധുക്കള്‍ക്കൊപ്പം പുഴ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. പുഴയുടെ ആഴം കൂടിയ ഭാഗത്ത് കക്ക വാരാന്‍ ഇറങ്ങിയതിനിടയിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. 

ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഫയര്‍ഫോഴ്സും വാഴക്കാട്  പൊലീസും നാട്ടുകാരും സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഇരുവരെയും കണ്ടെത്തിയെജ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

കാര്‍ പാറയിലിടിച്ച് 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സർഫറാസ് ഖാൻ വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിൽ; സായ് സുദർശന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചതാര്? അന്വേഷണം ഊർജിതം