തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി കുറ്റികാട് സ്വദേശികളായ കുറ്റിക്കാട്കൂര്‍ക്ക മറ്റം പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന്‍ നില്‍ഷാജു (19), പടിഞ്ഞാക്കര വീട്ടില്‍ ഷാജു മകന്‍ അലന്‍(19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ അണ്ണല്ലൂരിനടുത്ത് വച്ചായിരുന്നു അപകടം.
രാത്രി പത്ത് മണിയോടെ ആയിരുന്നു യുവാക്കൾ നൈറ്റ് ഡ്രൈവ് എന്ന നിലയില്‍ ബൈക്കെടുത്ത് ഇറങ്ങിയത്. ഇരുവരും സഞ്ചരിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
നില്‍ ഷാജു ബാംഗ്ലൂരിലെ ഹോട്ടല്‍ മാനേജുമെന്റ് വിദ്യാര്‍ത്ഥിയാണ്. അമ്മ: ഷീന (ഇറ്റലി). സഹോദരന്‍: നിനൊ. അലന്‍ ഷാജു പുല്ലൂര്‍ സെന്റ്. സേവ്യാഴ്‌സ് ഐ ടി സി വിദ്യാര്‍ത്ഥിയാണ്. അമ്മ: ലില്ലി. സഹോദരി: സ്‌നേഹ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates