അര്‍ഷിദ്, തവമുനി 
Kerala

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് റെയില്‍വേ മധുര ഡിവിഷന്‍ ട്രാക്ക് മെയ്ന്റനന്‍സ് ജീവനക്കാരന്‍ പി തവമുനി (36), ചിതറ പാങ്ങോട് അന്‍സന്‍ല മന്‍സിലില്‍ അര്‍ഷിദ് (20) എന്നിവരാണു മരിച്ചത്.

26 അംഗ സഞ്ചാരി സംഘത്തിലെ അംഗമായിരുന്നു തവമുനി. കളങ്കുന്ന് ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തെന്മല ഇക്കോ ടൂറിസത്തില്‍ രണ്ട് ദിവസത്തെ ക്യാംപിന് എത്തിയ റെയില്‍വേ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘം തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഭാഗത്ത് സവാരി നടത്തുന്നതിനിടെയാണ് നാലു പേര്‍ അണക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയത്. മൂന്നു പേര്‍ നീന്തി കരയ്ക്കു കയറിയപ്പോള്‍ തവമുനി അണക്കെട്ടിലെ ആഴത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. വനപാലക സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു.

കുളത്തൂപ്പുഴ നെടുവെണ്ണൂര്‍ക്കടവ് പൂമ്പാറ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അര്‍ഷിദ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അര്‍ഷിദ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. അര്‍ഷിദിന്റെ മൃതദേഹം വിദഗ്ധ സംഘമെത്തി മുങ്ങിയെടുക്കുകയായിരുന്നു. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.

Two youths drown in Kallada dam catchment area

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT