ജാന്‍സി വിജു 
Kerala

വോട്ടുതേടിയെത്തി; സ്ഥാനാര്‍ഥിയെ വളര്‍ത്തുനായ ഓടിച്ചിട്ട് കടിച്ചു

ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനാണ് നായയുടെ കടിയേറ്റത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നായ കടിച്ചു. വോട്ട് തേടി വീട്ടിലെത്തിയപ്പോഴാണ് ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനെ നായ കടിച്ചത്. പതിവുപോലെ രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു ജാന്‍സി.

നായയെ വീട്ടില്‍ കെട്ടിയിട്ടിരുന്നില്ല. വോട്ട് തേടിയെത്തിയവരെ കണ്ടതോടെ നായ ഇവരുടെ അടുത്തേക്ക്് ഓടിയെത്തി. പ്രവര്‍ത്തകരും ജാന്‍സിയും ഓടിയെങ്കിലും നായയുടെ കടി ഏല്‍ക്കുകയായിരുന്നു. അടിമാലി ആശുപത്രിയിലെത്തിയ ജാന്‍സി പ്രതിരോധ വാക്‌സിന്‍ കുത്തിവച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വൈകിട്ടോടെ പ്രചാരണ രംഗത്ത് ഇറങ്ങാനാകുമെന്ന് ജാന്‍സി പറഞ്ഞു.

UDF candidate attacked by a dog during an election campaign event in Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ ചില വ്യായാമങ്ങൾ

കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും 'പാട്രിയറ്റ്' സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി; വൈറലായി വിഡിയോ

എണ്ണയ്ക്കാട്ട് കൊട്ടാരം വിദ്വല്‍സഭ ഉദ്ഘാടനം ചെയ്തു

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ തെറ്റില്ല; ശിവഗിരി മഠാധിപതി

SCROLL FOR NEXT