Kottangal Grama Panchayat 
Kerala

എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്; കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ എസ്ഡിപിഐക്കുള്ളത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരാകരിച്ച് യുഡിഎഫ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കെ വി ശ്രീദേവി രാജി വച്ചു. എസ്ഡിപിഐ പിന്തുണ വേണ്ടന്ന് യുഡിഎഫ് തീരുമാനിച്ചതാണ് രാജിയിലേക്ക് നയിച്ചത്. മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ എസ്ഡിപിഐക്കുള്ളത്.

ബിജെപിയെ ഒഴിവാക്കാനാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നായിരുന്നു എസ്ഡിപിഐ നിലപാട്. ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് രാജിവച്ച പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികള്‍ ഉണ്ട്. എല്‍ഡിഎഫിന് ഒരു പ്രതിനിധി ആണ് ഉള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍. എസ്ഡിപിഐ, ബിജെപി, സിപിഎം പാര്‍ട്ടികളുടെ പിന്തുണയില്‍ ഭരണം ലഭിച്ചാല്‍ രാജിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

UDF rejects SDPI support: Kottangal Panchayat President resigns.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹുരാഷ്ട്ര ടെക് കമ്പനികള്‍ക്ക് നേരെ ഇറാന്‍, ബഹ്‌റൈനിലെ ആമസോണ്‍ സെന്ററിന് നേരെ ആക്രമണം

'ഹൈ സ്പീഡില്‍' തുടങ്ങി... 'ഹൈ സ്പീഡില്‍' ഒടുങ്ങി! തുടരെ രണ്ടാം മത്സരത്തിലും കെകെആറിന് തോല്‍വി

'ഒരാളേയും ഇവിടെ നിന്നു പുറത്താക്കാൻ പറ്റില്ല, നിങ്ങളാരാണ് എന്നു ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി എന്നു പറയാം'

'എല്‍ഡിഎഫും യുഡിഎഫും ഭക്തരെ വഞ്ചിച്ചു'; ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി മോദി

തുടരെ മൂന്നാം തവണയും ലോകകപ്പ് യോഗ്യത ഇല്ലാതെ അസൂറികള്‍; ഇറ്റാലിയന്‍ ഫുട്‌ബോള്‍ അധ്യക്ഷന്റെ കസേര തെറിച്ചു

SCROLL FOR NEXT