എം വി ​ഗോവിന്ദൻ/ ഫെയ്സ്ബുക്ക് 
Kerala

അന്വേഷണം വേണ്ടെന്ന നിലപാട് ആഭ്യന്തര കലാപം ഭയന്ന്; സോളാര്‍ യുഡിഎഫിനെ തിരിഞ്ഞു കുത്തുന്നു: എം വി ​ഗോവിന്ദൻ

ആഭ്യന്തര കലാപം ഭയന്നാണ് അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് നിലപാട് അവസരവാദപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആഭ്യന്തര കലാപം ഭയന്നാണ് അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത്. ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനു വേണ്ടി, സിബിഐ റിപ്പോര്‍ട്ടിന്റെ പേരു പറഞ്ഞുകൊണ്ടുള്ള ശ്രമം ഇപ്പോള്‍ യുഡിഎഫിനെ തിരിഞ്ഞു കുത്തുകയാണെന്നും ഗോവിന്ദന്‍ കൊച്ചിയിൽ പറഞ്ഞു. 

അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാമെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രിയായിരുന്നവര്‍ മുഖ്യമന്ത്രിയെ താഴെയിറക്കുന്നതിനായി ബോധപൂര്‍വം പ്രവര്‍ത്തനം നടത്തിയിരുന്നു എന്നതിന്റെ തെളിവുള്‍പ്പെടെ പറയുന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതിന്റെ ഗുണഭോക്താവ് ആരാണെന്നതും നല്ലതുപോലെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

സോളാർ ഗൂഢാലോചന അന്വേഷിക്കാൻ യുഡിഎഫ് പരാതി നൽകില്ലെന്ന് കൺവീനർ എംഎം ഹസൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സി ബി ഐ റിപ്പോർട്ട് ഉള്ളതിനാൽ ഇനി അന്വേഷണം ആവശ്യമില്ല. എന്നാൽ സിബിഐ കണ്ടത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി നൽകില്ലെന്നും എംഎം ഹസൻ ചൂണ്ടികാട്ടിയിരുന്നു.

പിന്നീട് ഈ പ്രസ്താവന തിരുത്തിയ എം എം ഹസൻ, സിബിഐ കണ്ടെത്തലിൽ അന്വേഷണം വേണമെന്നാണ് യുഡിഎഫ് തീരുമാനിച്ചതെന്ന് പറഞ്ഞു. മുഖ്യമന്ത്രി മുതൽ ​ഗണേഷ് കുമാറിന് വരെ ​ഗൂഢാലോചനയിൽ പങ്കുണ്ട്. അന്വേഷണം ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഹസൻ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കാം

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT