VD Satheesan 
Kerala

നാല് മന്ത്രിമാര്‍ പരാജയപ്പെടും; ബിജെപി അക്കൗണ്ട് തുറക്കില്ല; പാലക്കാട് വന്‍ വിജയം നേടും; യുഡിഎഫിന്‍റെ കണക്കുകള്‍ ഇങ്ങനെ

ആശങ്കയുള്ള ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും യുഡിഎഫ് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണത്തില്‍ കുതിപ്പുണ്ടാകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ വിജയം ഉറപ്പാണെന്ന് സിപിഎം വിലയിരുത്തുമ്പോള്‍ 80ലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോര്‍ജ്, ഒആര്‍ കേളു, റോഷി അഗസ്റ്റിന്‍ എന്നിവര്‍ പരാജയപ്പെടുമെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ജില്ലാ ഘടകങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നുമെന്ന് കണക്കൂകൂട്ടിയ പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചുകയറും. ആശങ്കയുള്ള ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും യുഡിഎഫ് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണത്തില്‍ കുതിപ്പുണ്ടാകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് സീറ്റായ കോവളം നിലനിര്‍ത്തും. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, അരുവിക്കര എന്നിവിടങ്ങളിലെ ഇഞ്ചോടിഞ്ച് മത്സരത്തില്‍ വിജയം യുഡിഎഫിനൊപ്പമാകുമെന്നാണ് വിലയിരുത്തല്‍. കാട്ടാക്കടയില്‍ ശക്തമായ ത്രികോണമത്സരം ഗുണം ചെയ്യും. നേമത്തും കഴക്കൂട്ടത്തും ബിജെപിയെക്കാള്‍ വോട്ട് നേടാനാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

കൊല്ലം ജില്ലയില്‍ കുണ്ടറ, കരുനാഗപ്പള്ളി നിലനിര്‍ത്തുന്നതോടൊപ്പം കൊല്ലം മണ്ഡലം പിടിച്ചെടുക്കും. ചവറയിലും കുന്നത്തൂരിലും ആര്‍എസ്പി ജയിക്കും. അമ്പലപ്പുഴയില്‍ ഇടതുവിമതനായ ജി സുധാകരന്‍ അട്ടിമറി ജയം നേടും. ഹരിപ്പാട് നിലനിര്‍ത്തും. അരൂരിലും കുട്ടനാട്ടിലും ഉറച്ച പ്രതീക്ഷ. കായംകുളത്തു ശക്തമായ മത്സരം.

പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പൂഞ്ഞാര്‍, ചങ്ങനാശേരി എന്നിവ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. പാലായില്‍ മാണി സി കാപ്പനാണ് മുന്‍തൂക്കം. ഏറ്റുമാനൂരില്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും. ഇടുക്കി മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പരാജയപ്പെടും. മികച്ച ഭൂരിപക്ഷത്തോടെ തൊടുപുഴ നിലനിര്‍ത്തും. പീരുമേടും വിജയം ഉറപ്പ്. പത്തനംതിട്ട ജില്ലയില്‍ കോന്നി ഒഴികെ എല്ലാ സീറ്റിലും വിജയം നേടുമെന്നുമാണ് വിലയിരുത്തല്‍.

മന്ത്രി പി രാജീവ് മത്സരിച്ച കളമശേരി ഒഴികെ എറണാകുളം ജില്ലിയിലെ 13 സീറ്റിലും ഉറച്ച പ്രതീക്ഷ. വൈപ്പിനിലും കൊച്ചിയിലും തൃപ്പൂണിത്തുറയിലും കോതമംഗലത്തും നടന്നത് വാശിയേറിയ മത്സരം. നാലിടത്തും ജയിച്ചുകയറും. ചാലക്കുടി, തൃശൂര്‍, മണലൂര്‍ സീറ്റുകളില്‍ വിജയം ഉറപ്പ്. യുഡിഎഫ് അനുകൂല തരംഗമുണ്ടായാല്‍ വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, ഒല്ലൂര്‍ സീറ്റുകളും പിടിക്കാമെന്നു വിലയിരുത്തല്‍.

മണ്ണാര്‍ക്കാടും പാലക്കാടും ഉറപ്പായും നിലനിര്‍ത്തും. പാലക്കാട് ഭൂരിപക്ഷം 10,000നു മേല്‍ ഉയരാം. തൃത്താലയില്‍ മന്ത്രി എംബി രാജേഷ് തോല്‍ക്കും. ചിറ്റൂരില്‍ ഉറച്ച പ്രതീക്ഷ. കോങ്ങാട്, പട്ടാമ്പി, നെന്മാറ, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ശക്തമായ മത്സരം. മലപ്പുറത്ത് എല്‍ഡിഎഫ് രണ്ട് സീറ്റുകളില്‍ ഒതുങ്ങും. കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കൊയിലാണ്ടി, നാദാപുരം, കൊടുവള്ളി എന്നിവിടങ്ങളില്‍ വിജയം ഉറപ്പ്. ശക്തമായ മത്സരം നടന്ന തിരുവമ്പാടിയില്‍ സീറ്റ് പിടിച്ചെടുക്കാനാകുമെന്നും വിലയിരുത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായ യുഡിഎഫ് തരംഗമുണ്ടായാല്‍ കോഴിക്കോട് നോര്‍ത്ത്, പേരാമ്പ്ര, ബേപ്പൂര്‍, കുന്നമംഗലം എന്നിവ പിടിക്കും. വയനാട് ജില്ലയില്‍ മൂന്നും സീറ്റും യുഡിഎഫ് നേടും

കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പേരാവൂരും ഇരിക്കൂറൂം നിലനിര്‍ത്തും. തളിപ്പറമ്പിലും പയ്യന്നൂരിലും വോട്ട് വിഹിതം വര്‍ധിപ്പിക്കും. കാസര്‍കോട്ട് മഞ്ചേശ്വരം നിലനിര്‍ത്തും. കാസര്‍കോടും തൃക്കരിപ്പൂരിലും ഉറച്ച വിജയപ്രതീക്ഷ.

Congress Calculations Suggest UDF Power Grab with Over 80 Seats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട'; മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്

16 വര്‍ഷത്തെ ഓര്‍ബന്‍ ഭരണത്തിന് അന്ത്യം; ഹംഗറിയില്‍ പീറ്റര്‍ മഗ്യാര്‍ അധികാരത്തിലേക്ക്

ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

എണ്ണ വില വീണ്ടും നൂറ് ഡോളറിന് മുകളില്‍; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1400 പോയിന്റ് ഇടിഞ്ഞു

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ?

SCROLL FOR NEXT