Sandeep varier facebook
Kerala

'അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണപോലെ ആയി'; സന്ദീപ് വാര്യരെ എസ്എഫ്‌ഐ തടഞ്ഞെന്ന പരാതിക്ക് പിന്നാലെ യുഡിഎഫ് ചാറ്റ് പുറത്ത്

ടീം യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്ത് വന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പടന്നക്കാട് നെഹ്റു കോളജില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്ന പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്. ടീം യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്ത് വന്നത്.

'അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണപോലെ ആയി', നല്ലൊരു പ്രചാരണ ആയുധമായി മാറി' എന്നുമാണ് ചാറ്റ്. അബ്ദുല്‍ ഖാദര്‍ എന്ന പേരിലുള്ള നമ്പറില്‍ നിന്നുള്ള മെസേജാണ് പ്രചരിക്കുന്നത്. 'ആദ്യം തന്നെ എസ്എഫ്ഐക്ക് നന്ദി രേഖപ്പെടുത്തുന്നു. ജയിക്കാന്‍ കുറച്ച് കൂടെ എളുപ്പം ആക്കി തന്നതിന്', എന്ന മെസേജും അതിനുള്ള മറുപടിയും ചാറ്റിലുണ്ട്.

ക്യാംപസില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്നായിരുന്നു പരാതി. സ്ഥാനാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്ന മീഡിയ ടീമിനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ സന്ദീപ് വാര്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരാജയം മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. ക്യാംപസ് ചെങ്കോട്ടയാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും വിദ്യാര്‍ഥികളെ കാണരുത് എന്ന ഉദ്ദേശത്തോട് കൂടിയാണ് എസ്എഫ്ഐ ആക്രമണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ ഫാസിസ്റ്റ് നടപടിയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

UDF whatsapp chat about SFI blocked Sandeep varier at Nehru college

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്ത് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല; സര്‍ക്കാര്‍ താമസക്കാര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോണ്‍

മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി, തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ മരിച്ചു

പിണറായി സ്തുതിപാഠകരുടെ പിടിയില്‍, വ്യക്തിപൂജ ആസ്വദിക്കുന്നു; ഗോവിന്ദന്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയെന്നും വിമര്‍ശനം

ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 75 കടകള്‍ക്ക് നോട്ടീസ്, മൂന്നെണ്ണം പൂട്ടാന്‍ നിര്‍ദേശം

ഫീസ് കൂടില്ല, സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും വന്‍ ഇളവുകള്‍; ദുബൈയില്‍ മലയാളികള്‍ക്ക് ആശ്വാസം

SCROLL FOR NEXT