യുവാവിന്റെ വിഡിയോ ദൃശ്യം 
Kerala

രാത്രിയില്‍ മുഖം മറച്ച് വീടുകളിലെത്തി ഒളിഞ്ഞു നോക്കും; നഗ്നനായി അജ്ഞാതന്റെ വിളയാട്ടം; അന്വേഷണം

ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ നഗ്നനായി അജ്ഞാത യുവാവിന്റെ വിളയാട്ടം. മുഖം മറച്ച് വീടുകളിലെത്തി ഒളിഞ്ഞുനോക്കിയാണ് യുവാവിന്റെ പരാക്രമം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഇന്ന് പുലര്‍ച്ചെയാണ് താമരശേരി പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ അജ്ഞാതന്‍ മുഖം മറച്ച് നഗ്നനായി എത്തി വീട്ടില്‍ ഒളിഞ്ഞു നോക്കിയത്. ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ നോക്കിയപ്പോള്‍ ഇയാള്‍ വീടിന്റെ മുന്‍ഭാഗത്തെ ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ നഗ്നനായി വീട്ടിലെത്തുന്നതും ജനവാതില്‍ വഴി അകത്തേക്ക് ഒളിഞ്ഞുനോക്കുന്നതും വീട്ടിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് സമീപ പ്രദേശങ്ങളില്‍ സമാനമായ സംഭവം ഉണ്ടായിട്ടും പൊലീസില്‍ നിന്ന് നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷന് സമീപത്തെ വീടുകളില്‍ ഇതാണ് സ്ഥിതിയെങ്കിലും മറ്റുള്ളവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് വീട്ടുകാര്‍ ചോദിച്ചു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Unidentified man's nude rampage in Thamarassery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

എണ്ണവില 100 ഡോളർ കടക്കുമോ?, സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു, കൂപ്പുകുത്തി എച്ച്ഡിഎഫ്‌സി ബാങ്ക്

'ഓരോ പ്രണയകഥയ്ക്കും പല തലങ്ങളുണ്ട്'; 'ടോക്സിക്കി'ലെ പുതിയ ഗാനം ‘മധുമോഹിനി’ പുറത്ത്

'ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്?'; ജനാധിപത്യത്തിലുള്ള വിശ്വാസം ചോര്‍ന്നു പോകുന്നു: ടൊവിനോ തോമസ്

സമ്മാനപ്പെരുമഴ! ബിഗ് ടിക്കറ്റില്‍ ഇത്തവണ ഭാഗ്യം കനിഞ്ഞത് മൂന്ന് മലയാളികള്‍ക്ക്