Unidentified persons set fire to a shed belonging to a supporter of MLA V. Kunhikrishnan in Payyannur. 
Kerala

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചു; പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം

ഷെഡ് പൂർണമായും കത്തി നശിച്ചു. സംഭവത്തിന് പിന്നിൽ മുൻ എം എൽ എ മധുസൂദനൻ ആണെന്നാണ് പുരുഷോത്തമന്റെ ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ എം എൽ എയുടെ അനുകൂലിയുടെ ഷെഡിന് അജ്ഞാതർ തീയിട്ടു. ടി പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിനടുത്തുള്ള ഷെഡിന് ആണ് ഇന്നലെ രാത്രി അജ്ഞാതർ തീയിട്ടത്. ഷെഡ് പൂർണമായും കത്തി നശിച്ചു. സംഭവത്തിന് പിന്നിൽ മുൻ എം എൽ എ മധുസൂദനൻ ആണെന്നാണ് പുരുഷോത്തമന്റെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെമ്മീൻ കെട്ടിനോട് ചേർന്ന് സ്ഥാപിച്ച ഷെഡിൽ സ്ഫോടനം നടന്നതായാണ് പുരുഷോത്തമൻ പറയുന്നത്. ഷെഡിന്റെ ജനലുൾപ്പെടെ തെറിച്ചു പോയിട്ടുണ്ട്. സാധാരണ തീപിടുത്തം ഉണ്ടായാൽ ഇങ്ങനെ സംഭവിക്കില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തുടർച്ചയായി തനിക്ക് വധ ഭീഷണി സന്ദേശം ലഭിക്കുന്നതായും പുരുഷോത്തമൻ പറഞ്ഞു.

നേരത്തെ, വി കുഞ്ഞികൃഷ്ണന് അനുകൂലിച്ചതിന്റെ പേരിൽ ടി പുരുഷോത്തമന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും കത്തിക്കാന്‍ അജ്ഞാതർ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റ് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് അന്ന് ഒഴിവായത്. മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാവും അന്തരിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി ഗോവിന്ദന്റെ സഹോദരി പുത്രനുമാണ് ടി പുരുഷോത്തമന്‍. നേരത്തെ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ടി പുരുഷോത്തമന്‍ വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Unidentified persons set fire to a shed belonging to a supporter of MLA V. Kunhikrishnan in Payyannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

'ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട്, ദളപതി ജോസഫ് വിജയ്'; ആവേശമായി ടൈറ്റില്‍ കാര്‍ഡ്; 'ജന നായകനെ' വരവേറ്റ് ആരാധകര്‍

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍

പ്രക്ഷോഭം ശക്തമാക്കി സിജെപി, ഡൽഹിയിൽ കടുത്ത നിയന്ത്രണം, മന്ത്രിപദവി വാ​ഗ്ദാനത്തിൽ രണ്ടുപേർ പിടിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മൂന്നു കോടി നല്‍കിയാല്‍ മന്ത്രിപദവി, കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച കേസ്: രണ്ടു പേര്‍ പിടിയില്‍