അമിത് ഷാ /ചിത്രം: പിടിഐ 
Kerala

അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്; നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തില്ല 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് അമിത് ഷായെത്തുന്നത്. നാളെ നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർ‍ക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല. 

നാളെ രാവിലെ 10.30ന് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇതിനുശേഷം വൈകുന്നേരം കഴക്കൂട്ടം അൽ-സാജ് കൺവെൻഷൻ സെൻററിൽ പട്ടിക ജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്ത ശേഷമായിരിക്കും ഡൽഹിയിലേക്ക് മടങ്ങുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

ആരാകും പുതിയ കെപിസിസി പ്രസിഡന്റ്?, വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്, ജില്ലാ തലത്തിലും പുതിയ മുഖങ്ങള്‍; വരുംദിവസങ്ങളില്‍ നടപടികള്‍ക്ക് തുടക്കം

ബുഡാപെസ്റ്റിലും പിഎസ്ജിയുടെ രാത്രി, ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി; ഹൃദയം മുറിഞ്ഞ്, തോല്‍വി ഭാരത്തില്‍ ഗണ്ണേഴ്‌സ്!

ആശ്വാസം പകരാൻ നൻപൻ എത്തി; തൃഷയ്ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്- വിഡിയോ

ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ 51 മുറിവുകൾ, ഒന്നര വയസുകാരൻ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT