Donald Trump A P
Kerala

ഒമാന്‍ തീരത്ത് അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു, പിന്നില്‍ ഇറാന്‍ എന്ന് ട്രംപ്; തിരിച്ചടിച്ച് യുഎസ്

ഒമാന്‍ തീരത്ത് യുഎസ് ആര്‍മിയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്ന്, ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ച് അമേരിക്കന്‍ സൈന്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

വാഷിങ്ടണ്‍: ഒമാന്‍ തീരത്ത് യുഎസ് ആര്‍മിയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്ന്, ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ച് അമേരിക്കന്‍ സൈന്യം. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിന് പിന്നില്‍ ഇറാന്‍ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

'അന്യായമായ ഇറാനിയന്‍ ആക്രമണത്തിനുള്ള ആനുപാതികമായ മറുപടി' ആയിരിക്കും ഈ ആക്രമണങ്ങളെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് ട്രംപ് ഇറാനെ കുറ്റപ്പെടുത്തുകയും യുഎസ് ഇതിന് മറുപടി നല്‍കുമെന്ന് പറഞ്ഞതിനും പിന്നാലെയാണ് അമേരിക്കന്‍ ആക്രമണം.

ഹോര്‍മുസ് കടലിടുക്കിലെ ഒരു ഇറാനിയന്‍ ദ്വീപില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തിക്ക് സമീപമുള്ള വിദേശ സൈനിക ശക്തികള്‍ 'നിരന്തരമായ അപകടസാധ്യതയിലാണ്' എന്ന് ഇറാന്‍ അധികൃതര്‍ പറഞ്ഞു.

ഒരു ഡ്രോണ്‍ ബോട്ട് ഉപയോഗിച്ചാണ് ആക്രമണത്തിന് വിധേയമായ അപ്പാച്ചെ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത്. 'ഇറാനികള്‍ ഞങ്ങളുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളിലൊന്ന് വെടിവെച്ചിട്ടു' എന്ന് സൈനിക ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. ഇരു സൈനികരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഈ ആക്രമണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തീര്‍ച്ചയായും മറുപടി നല്‍കേണ്ടതുണ്ടെന്നും ട്രംപ് കുറിച്ചു.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ആദ്യമായി ഇറാനും ഇസ്രയേലും പരസ്പരം വെടിയുതിര്‍ത്തതിന്റെ തൊട്ടടുത്ത ദിവസമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇത് രണ്ടുമാസത്തെ വെടിനിര്‍ത്തല്‍ കരാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണ് ലോകം.

US Begins Strikes Against Iran After Tehran Downs American Apache Chopper

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വധശ്രമക്കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ, പൊലീസിനെ വളഞ്ഞ് അനുയായികൾ; വെടിയുതിർത്ത് എസ്എച്ച്ഒ, നാടകീയരം​ഗങ്ങൾ

ചക്രവാതച്ചുഴി: വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

SCROLL FOR NEXT