വി കുഞ്ഞികൃഷ്ണൻ 
Kerala

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊ​ല​യ്ക്ക് പി​ന്നി​ലെ ല​ക്ഷ്യം തെ​ളി​യി​ക്കു​ക പ്ര​യാ​സം : വി കുഞ്ഞികൃഷ്ണൻ എം എൽഎ

'ഗൂഡാലോചന കുറ്റം തെളിഞ്ഞില്ലെങ്കിലും നടന്നില്ലെന്ന് പറയാനാവില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ കൊ​ല​യ്ക്ക് പി​ന്നി​ലെ ല​ക്ഷ്യം തെ​ളി​യി​ക്കു​ക പ്ര​യാ​സ​മാ​ണെ​ന്ന് വി കുഞ്ഞികൃഷ്ണൻ എം എൽഎ. സിപിഎം പ്രവർത്തകൻ സി വി ധ​ന​രാ​ജ് വ​ധ​ക്കേ​സി​ൽ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ, പയ്യന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൂഡാലോചന കുറ്റം തെളിഞ്ഞില്ലെങ്കിലും നടന്നില്ലെന്ന് പറയാനാവില്ല. ഗൂ​ഢാ​ലോ​ച​ന തെ​ളി​ഞ്ഞാ​ൽ മാ​ത്ര​മേ ല​ക്ഷ്യ​വും കൃ​ത്യ​മാ​യി തെ​ളി​യി​ക്കാ​നാ​കൂവെന്നും വി. ​കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ പ​റ​ഞ്ഞു.

കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തും അ​വ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​യ​തും ആ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. ധനരാജ് വധകേ​സി​ൽ വെ​റു​തേ ​വി​ട്ട 16 പ്ര​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ധി​പ്പ​ക​ർ​പ്പ് പൂ​ർ​ണ​മാ​യും പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ധി​പ്പ​ക​ർ​പ്പ് പ​രി​ശോ​ധി​ച്ചാ​ലേ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ അ​ഭി​പ്രാ​യം പ​റ​യാ​ൻ സാ​ധി​ക്കു എ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ പ​റ​ഞ്ഞു.

ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം നി​യ​മ​പ​ര​മാ​യി തെ​ളി​യി​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. കൃ​ത്യ​മാ​യ രേ​ഖാ​പ​ര​മാ​യ തെ​ളി​വു​ക​ളോ ദൃ​ക്‌​സാ​ക്ഷി മൊ​ഴി​ക​ളോ ഇ​തി​ന് അ​നി​വാ​ര്യ​മാ​ണ്. ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല എ​ന്ന​തു​കൊ​ണ്ട് മാ​ത്രം ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം എൽ എ ചൂണ്ടിക്കാട്ടി. ധനരാജ് രക്തസാക്ഷിത്വ ഫണ്ടിലെ ക്രമക്കേട് ആരോപിച്ചാണ് മുൻ ജില്ലാ കമ്മിറ്റിയംഗമായ വികുഞ്ഞികൃഷ്ണൻ പാർട്ടി വിടുന്നത്.

V. Kunhikrishnan MLA's reacts to the verdict in the Dhanaraj murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രമോഷന്‍; ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കെതിരെ നടപടി വേണം, ആഭ്യന്തരവകുപ്പിന് കത്തയച്ച് ആരോഗ്യമന്ത്രി

കാലിക്കറ്റ് സര്‍വകലാശാല പ്രോ വിസി നിയമനം: റഷീദ് അഹമ്മദിന്റെ ഡെപ്യൂട്ടേഷന് മുന്‍കാല പ്രാബല്യത്തോടെ അനുമതി

ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ; വിമർശനവുമായി ജമാഅത്തെ ഇസ്‌ലാമിയും സിപിഎമ്മും, മുസ്‌ലിം ലീഗ് മൗനത്തിൽ

വാട്സ്ആപ്പ് വെബ് ലോഗ്ഔട്ട് ചെയ്യണമെന്ന് മുന്നറിയിപ്പ്, ജെന്‍സണ്‍ ഹുവാങ് വീണ്ടും എന്‍വിഡിഎ തലപ്പത്ത്; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍