V Sivankutty 
Kerala

രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് മുരളീധരന്‍ പറയട്ടെ; ഒളിവുതാമസം നേതാക്കളുടെ അറിവോടെ; വി ശിവന്‍കുട്ടി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിര ഇടതുപക്ഷം സമരം ചെയ്താല്‍ അത് സമരത്തിന്റെ അര്‍ഥവും ആവേശവും തന്നെ കളയുന്നതാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ നല്ലൊരുവിഭാഗം നേതാക്കള്‍ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാഹുലിന്റെ ഒളിവു സങ്കേതം എവിടെയാണെന്ന് സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കന്‍മാര്‍ക്ക് അറിയാമെന്നും ഇക്കാര്യത്തില്‍ പൊലീസ് ചെയ്യേണ്ട ജോലി അവര്‍ ചെയ്യുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഒരുദിവസം താമസിച്ചാലും അവരുടെ കൃത്യനിര്‍വഹണം അവര്‍ നല്ലരീതിയില്‍ നടത്തും. രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചുവച്ചതെന്ന് കെ മുരളീധരന്‍ പറയട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിര ഇടതുപക്ഷം സമരം ചെയ്താല്‍ അത് സമരത്തിന്റെ അര്‍ഥവും ആവേശവും തന്നെ കളയുന്നതാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

രാഹുലിനെ പുറത്താക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷന്‍ പറയട്ടെ. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും ശിവന്‍കുട്ടി പറഞ്ഞു. നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ഇനി ഒരിക്കലും തുറക്കാന്‍ പറ്റാത്ത രീതീയിലാണ് അവരുടെ അക്കൗണ്ട് പൂട്ടിയതെന്നും ശിവന്‍കുട്ടി പറഞ്ഞു.

v sivankutty against rahul mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

'പബ്ലിക് സര്‍വീസില്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങൾ എത്താന്‍ സിസ്റ്റം പൊളിച്ചെഴുതണം; ലാറ്ററല്‍ എന്‍ട്രി വീണ്ടും കൊണ്ടുവരണം'- വിഡിയോ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

SCROLL FOR NEXT