വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് 
Kerala

'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടിയതിന് തുല്യം; പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം'

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: നാട് ദുരന്തമുഖത്ത് പകച്ചുനില്‍ക്കുമ്പോള്‍, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി. , അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകള്‍ കാറ്റില്‍പ്പറത്തി പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സല്‍ക്കാരത്തില്‍ പങ്കുചേരുകയാണ് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ചെയ്തത്. നാടൊട്ടുക്കും ജനങ്ങള്‍ ഭീതിയിലും നിരാശയിലും കഴിയുമ്പോള്‍ വിഭവസമൃദ്ധമായ വിരുന്നുകളില്‍ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടുന്നതിന്' തുല്യമാണെന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോള്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച് ജനങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ക്യാപ്റ്റന്‍ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താന്‍ വിഡി സതീശന്‍ പിണറായി വിജയനെ മാതൃകയാക്കാന്‍ തയ്യാറാകണം'- കുറിപ്പില്‍ പറയുന്നു. ഈ സംഭവത്തില്‍ സിപിഎം എംഎല്‍എമാരും മുന്‍മന്ത്രിമാരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

വി ശിവന്‍കുട്ടിയുടെ കുറിപ്പ്

നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.

എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി "റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്" തുല്യമാണ്.

വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയ്യാറാകണം

v sivankutty against vd satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അവസാനിച്ചെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം; മോദി മഹാനായ മനുഷ്യന്‍'; വീണ്ടും പ്രതികരണവുമായി 15കാരി

കനത്ത മഴയിൽ കാണാതായ യുവാവിനെ കൂത്തുപറമ്പിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളപ്പൊക്കവും വൈദ്യുതി മുടക്കവും: ഫ്രിഡ്ജിലെ ഏത് ഭക്ഷണങ്ങൾ കഴിക്കരുത്?

പഴയങ്ങാടിയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു; 7 വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

'എഐ' ഉത്തരം നൽകി... ഒരേയൊരു രാജാവ്... 'ക്രിസ്റ്റ്യാനോ റൊണാൾഡോ!'