V Sivankutty demands Congress to respond to Sabarimala controversy screen grab
Kerala

'കോണ്‍ഗ്രസേ..ഉരുളലല്ല, വേണ്ടത് മറുപടിയാണ്'; ആര്‍ജവമുണ്ടെങ്കില്‍ സതീശനും ചെന്നിത്തലയും മറുപടി പറയണമെന്ന് ശിവന്‍കുട്ടി

ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് ചിലത് അറിയാനുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്തിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടതെന്നും ആരാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോണ്‍ഗ്രസിനെതിരെ വിവിധ ചോദ്യങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസേ.. ഉരുളലല്ല, വേണ്ടത് മറുപടിയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചോദ്യങ്ങള്‍ ഉയരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിടന്നുരുളുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വ്യക്തമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസമല്ല, കൃത്യമായ മറുപടിയാണ് വേണ്ടത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് ചിലത് അറിയാനുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്തിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടതെന്നും ആരാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും ശിവന്‍കുട്ടി ചോദിച്ചു. എന്തായിരുന്നു കൂടിക്കാഴ്ചയുടെ വിഷയം. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ എന്തെങ്കിലും ഉപഹാരം സോണിയ ഗാന്ധി കൈപ്പറ്റിയോ. ഒന്നിലധികം തവണ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടുവോ. എങ്കില്‍ ഒരോ തവണയും എന്തായിരുന്നു ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ആര്‍ജവമുണ്ടെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. അല്ലാതെ ചോദ്യം ചോദിക്കുന്നവരെ കൊഞ്ഞനം കുത്തി കാണിക്കുന്നത് ജനാധിപത്യ മര്യാദയല്ല. അത് ഒളിച്ചോടലാണെന്നും മന്ത്രി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

കോണ്‍ഗ്രസേ.. ഉരുളലല്ല, വേണ്ടത് മറുപടിയാണ്...

ചോദ്യങ്ങള്‍ ഉയരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിടന്നുരുളുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വ്യക്തമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസമല്ല, കൃത്യമായ മറുപടിയാണ് വേണ്ടത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിന്

ചിലത് അറിയാനുണ്ട്:

- എന്തിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടത്?

- ആരാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്?

- എന്തായിരുന്നു കൂടിക്കാഴ്ചയുടെ വിഷയം?

- ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ എന്തെങ്കിലും ഉപഹാരം സോണിയ ഗാന്ധി കൈപ്പറ്റിയോ?

- ഒന്നിലധികം തവണ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടുവോ? എങ്കില്‍ ഒരോ തവണയും എന്തായിരുന്നു ചര്‍ച്ച ചെയ്തത്?

കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ആര്‍ജവമുണ്ടെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. അല്ലാതെ ചോദ്യം ചോദിക്കുന്നവരെ കൊഞ്ഞനം കുത്തി കാണിക്കുന്നത് ജനാധിപത്യ മര്യാദയല്ല. അത് ഒളിച്ചോടല്‍ ആണ്.

V Sivankutty demands Congress to respond to Sabarimala controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇവിടെ ബുള്‍ഡോസര്‍ രാജ് ഇല്ല; കര്‍ണാടകയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്'; പിണറായിക്ക് മറുപടി

കളഭനിറവിൽ ഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ

'എഫ്‌ഐആറില്‍ അടയിരുന്നു; പിടി കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്തി; പൊറുക്കാനാകാത്തത്'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യുസിസി

ബലാത്സംഗ കേസിലെ പരാതിക്കാരിയും പ്രതിയും വിവാഹിതരായി; കേസ് റദ്ദ് ചെയ്ത് സുപ്രീംകോടതി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു എ തോമസ് അന്തരിച്ചു

SCROLL FOR NEXT