ആടിനെ കടിച്ചു കൊന്ന നിലയിൽ/ ടിവി ദൃശ്യം 
Kerala

വീണ്ടും കടുവ ഭീതിയില്‍ വടശേരിക്കര; ഗര്‍ഭിണിയായ ആടിനെ കടിച്ചു കൊന്ന നിലയില്‍

പെരുനാട് കോളാമല ഭാഗത്ത് റോഡില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയായ രാമചന്ദ്രന്റെ ഗര്‍ഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരുനാട് കോളാമല ഭാഗത്ത് റോഡില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. 

രണ്ടു ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കടുവാ ഭീതി നിലനില്‍ക്കുന്നത്. പെരുനാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന കോളാമലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജ് റോഡില്‍ വെച്ച് കടുവയെ കണ്ടതായി തൊഴിലാളിയായ ശശി പറഞ്ഞു. 

സംഭവത്തില്‍ വനംവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസമായി പെരുനാട് പഞ്ചായത്തിലെ ബഥനി മല അടക്കമുള്ള പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. നാലു വളര്‍ത്തുമൃഗങ്ങളെ കടിച്ചു കൊന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു