ശബരിമല കൊടിമരത്തിലെ വാജിവാഹനം  ഫെയ്‌സ്ബുക്ക്‌
Kerala

തന്ത്രിക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ; അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

2017 മാര്‍ച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്നും നടപടികള്‍ ഹൈക്കോടതിയുടെ അറിവോടെയെന്നും റിപ്പോര്‍ട്ട്. എല്ലാ നടപടികളും പാലിച്ച് ഹൈക്കോടതിയുടെ അനുമതിയേടെയാണ് വാജിവഹനം കൈമാറിയതെന്നാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മാര്‍ച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വാജിവാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിര്‍മ്മാണ പ്രവൃത്തി മാതൃകാപരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

തന്ത്രിയുടെ വീട്ടില്‍ നിന്ന് എസ്‌ഐടി വാജി വഹനം കസ്റ്റഡിയിലെടുത്തതോടെയാണ് വാജി വാഹന കൈമാറ്റം വലിയ വിവാദമായത്. തൊണ്ടിമുതല്‍ എന്ന നിലയിലാണ് ഇത് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെയാണെന്നാണ് വ്യക്തമാകുന്നത്.

കൊടിമരമാറ്റ നിര്‍മാണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് കമ്മീഷണറെ ഹൈക്കോടതി നിയോഗിച്ചിരുന്നു. അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് എല്ലാ പ്രവൃത്തികളും നടന്നിട്ടുള്ളത് ഇക്കാര്യം അഡ്വക്കേറ്റ് കമ്മീഷണര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

പരമ്പരാഗത വിധിപ്രകാരവും നടപടികള്‍ പാലിച്ചും ബോര്‍ഡ് പ്രസിഡന്റ് വാജിവാഹനം തന്ത്രിക്ക് കൈമാറി, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തു. വിഷയത്തില്‍ ഹൈക്കോടതി തന്നെ അന്തിമ വിധിയും പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടി എന്തെങ്കിലും തരത്തില്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചിട്ടില്ല. പകരം ആ നടപടികളെ പ്രശംസിക്കുകയാണ് ചെയ്തത്. കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തുക അടക്കം കോടതി അംഗീകരിക്കുകയും ചെയ്തതായി അഡ്വക്കേറ്റ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Vajivahan handed over to the Tantri, Advocate Commissioner's report out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT