VD Satheesan  സ്ക്രീൻഷോട്ട്
Kerala

'ഞാന്‍ പേടിച്ചു പോയെന്ന് പറ'; പുനര്‍ജനി ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാന്‍ വെല്ലുവിളിച്ച് വി ഡി സതീശന്‍

തെരഞ്ഞടുപ്പിന് രണ്ട് മാസം മുന്‍പ് സിബിഐ അന്വേഷിക്കണം എന്ന് പ്രഖ്യാപിച്ചാല്‍ അത് മനസിലാക്കേണ്ട സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തണം എന്ന വിജിലന്‍സ് ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ടുകളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ വീണ്ടും പരാതി എഴുതിവാങ്ങിയാണ് ഇപ്പോഴത്തെ നടപടി. അന്വേഷണം വന്നാല്‍ പ്രശ്‌നമില്ല. ഏഴ് വര്‍ഷം മുന്‍പ് തന്നെ അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. പുനര്‍ജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്, നിയമപരമായി കേസ് നിലനില്‍ക്കില്ല. എഫ്‌സിആര്‍എ നിയമം ലംഘിച്ചെന്നാണ് ആക്ഷേപം. ഈ കേസ് സിബിഐക്ക് വിടട്ടെ, അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ് എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വിഷയത്തില്‍ പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചു നോക്കട്ടെ എന്നും വി ഡി സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് അറുപത് ദിവസം പോലും ബാക്കിയില്ലാത്ത സമയത്ത് കേരളത്തിലെ പ്രതിപക്ഷ നേതാവിന് എതിരെ സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. വാര്‍ത്തയുടെ ടൈമിങ് ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് ആണ് പ്രശ്‌നം. തെരഞ്ഞടുപ്പിന് രണ്ട് മാസം മുന്‍പ് സിബിഐ അന്വേഷിക്കണം എന്ന് പ്രഖ്യാപിച്ചാല്‍ അത് മനസിലാക്കേണ്ട സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. വിജിലന്‍സിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കാന്‍ അധികാരമുള്ള വ്യക്തിയാണ് മുഖ്യമന്ത്രി. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. അതാണ് ശരി. നിയമ പരമായി ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല. ശബരിമല ഉള്‍പ്പെടെ സംസ്ഥാനത്തെ ഏത് കേസിലും സിബിഐ അന്വേഷണം നടത്തിയില്ലെങ്കിലും തന്റെ കേസ് സിബിഐ അന്വേഷിക്കട്ടെ. ഇപ്പോള്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയവരോട് 'ഞാന്‍ പേടിച്ചെന്ന് പറയണം'. എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

VD Satheesan Reaction on Vigilance recommends a CBI investigation Punarjani irregularities.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ് താത്പര്യം അടിയറവ് വയ്ക്കില്ല; ആഗോള തീരുവ 15 ശതമാനമാക്കുമെന്ന് ട്രംപ്

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

ഇന്ത്യയിലെ പ്രഥമ കപ്പൂച്ചിന്‍ ദൈവദാസന്‍; ഫാ. തിയോഫിനെ ധന്യനായി പ്രഖ്യാപിച്ചു

ശിഖര്‍ ധവാന്‍ വിവാഹിതരായി, ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ദമ്പതികള്‍, വിഡിയോ

പ്രസിഡന്റുമായി തര്‍ക്കം; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി

SCROLL FOR NEXT