വിഡി സതീശന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം 
Kerala

ഏക സിവില്‍ കോഡ് വേണ്ട; കോണ്‍ഗ്രസിന് ഒരേ അഭിപ്രായം തന്നെയെന്ന് സതീശന്‍

ഏക സിവില്‍ കോഡ് ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ ഉള്ളതാണ്. എന്നാല്‍ അതു നടപ്പാക്കാനുള്ള സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് സതീശന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഏക സിവില്‍ കോഡ് വേണ്ട എന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസിന് ഒരേ അഭിപ്രായം തന്നെയാണെന്ന് സതീശന്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ ഉള്ളതാണ്. എന്നാല്‍ അതു നടപ്പാക്കാനുള്ള സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് സതീശന്‍ പറഞ്ഞു. 

ഏക സിവില്‍ കോഡ് വിഷയത്തില്‍ ബിജെപിയുടെ അതേ പാതയിലാണ് കേരളത്തിലെ സിപിഎമ്മും സഞ്ചരിക്കുന്നത്. വര്‍ഗീയത ഇളക്കിവിട്ട് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. പ്രശ്‌നമുണ്ടാക്കി അതില്‍നിന്ന് എങ്ങനെ രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നാണ് സിപിഎം അന്വേഷിക്കുന്നത്. 

രാജ്യത്ത് ഇപ്പോള്‍ ഏക സിവില്‍ കോഡ് ആവശ്യമില്ലന്ന് മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മിഷന്‍ 2018ല്‍ തന്നെ വ്യക്തമാക്കിയതാണ്. അതേ നിലപാടു തന്നെയാണ് കോണ്‍ഗ്രസിനും. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപി ഈ വിഷയം എടുത്തിട്ടത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ്. ഏക സിവില്‍ കോഡ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇതൊരു മുസ്ലിം-ഹിന്ദു പ്രശ്‌നമാക്കി വളര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ആ കെണിയില്‍ ആരും വീഴരുത് എന്നാണ് കോണ്‍ഗ്രസ് നിലപാട്.

ഏക സിവില്‍ കോഡില്‍ പ്രക്ഷോഭം നടത്താന്‍ പോവുകയാണെന്നാണ് സിപിഎം പറയുന്നത്. നേരത്തെ സിഐഎ പ്രക്ഷോഭ കാലത്ത് എടുത്ത കേസുകള്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. അന്നെടുത്ത നൂറുകണക്കിനു കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയതാണ്. ഇതുവരെ അതു പാലിച്ചിട്ടില്ല. സിഐഎ പ്രക്ഷോഭകാലത്തെ കേസുകള്‍ പിന്‍വലിച്ചിട്ടു വേണം സിപിഎം ഏക സിവില്‍ കോഡിനെതിരെ സമരത്തിനിറങ്ങാന്‍ എന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്ന് സതീശന്‍ പറഞ്ഞു. ഒരേ സമയം സമരത്തിനു പിന്തുണ നല്‍കുകയും കേസെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിനുള്ളത്. 

അഴിമതി ആരോപണങ്ങളില്‍നിന്നു രക്ഷപ്പെടാനുള്ള മറയായാണ് സിപിഎം ഏക സിവില്‍ കോഡിനെ കാണുന്നത്. അതിനാണ് പ്രക്ഷോഭമെല്ലാം പ്രഖ്യാപിച്ചത്. ഇതിലേക്കു മുസ്ലിം ലീഗിനെ ക്ഷണിച്ചതില്‍ ലീഗ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഏക സിവില്‍ കോഡിനെതിരെ എങ്ങനെ പ്രതിഷേധം സംഘടിപ്പിക്കണം എന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT