വി ഡി സതീശന്‍,പ്രിസ്‌കില്ല പ്രവീണ്‍ PTI, FACEBOOK
Kerala

'കരുതലിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ പാഠം'; പ്രിസ്‌കില്ലയ്ക്ക് മറുപടി കത്തയച്ച് മുഖ്യമന്ത്രി, അഭിനന്ദനം

ഓണാഘോഷത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിനി പ്രിസ്‌കില്ല പ്രവീണ്‍ അയച്ച കത്തിന്റെ മറുപടിയിലാണ് വി ഡി സതീശന്‍ അഭിനന്ദനവും ആശംസയും അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൊടുപുഴ: 101 വിഭവങ്ങളൊരുക്കി ശ്രദ്ധേയമായ ഓണസദ്യ സംഘടിപ്പിച്ച കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. സ്‌കൂളിലെ ഓണാഘോഷത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിനി പ്രിസ്‌കില്ല പ്രവീണ്‍ അയച്ച കത്തിന്റെ മറുപടിയിലാണ് വി ഡി സതീശന്‍ അഭിനന്ദനവും ആശംസയും അറിയിച്ചത്.

കുട്ടികളുടെ സര്‍ഗാത്മകതയും സാമൂഹിക പങ്കാളിത്തവും വളര്‍ത്തുന്ന ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. പഠനത്തോടൊപ്പം സഹജീവിസ്നേഹവും സാമൂഹികബോധവും വളര്‍ത്താന്‍ സ്‌കൂള്‍ നടത്തുന്ന ഇടപെടലുകളെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയെയും കത്തില്‍ പ്രശംസിച്ചു.

ഓഗസ്റ്റ് 21നാണ് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്‌കൂളില്‍ 101 വിഭവങ്ങളുടെ വിപുലമായ ഓണസദ്യ ഒരുക്കിയത്. സ്‌കൂളിലെ ഓണാഘോഷത്തെക്കുറിച്ചും ഓണസദ്യയെക്കുറിച്ചും വിശദീകരിച്ചാണ് പ്രിസ്‌കില്ല മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.

'ഒരു കുഞ്ഞുമനസ്സിന്റെ നിഷ്‌കളങ്കമായ ക്ഷണവും സ്നേഹവും കത്തില്‍ നിറഞ്ഞുനിന്നിരുന്നു. അധ്യാപകര്‍ പാഠപുസ്തകത്തിലെ അറിവുകള്‍ മാത്രമല്ല, കരുതലിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ പാഠങ്ങള്‍ കൂടിയാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവ് തെളിയിച്ച് ഉയരങ്ങളില്‍ എത്താന്‍ എല്ലാ കുട്ടികള്‍ക്കും കഴിയട്ടെ'-മുഖ്യമന്ത്രി കത്തിലൂടെ കുട്ടികളെ ആശംസ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഒപ്പുവെച്ച മറുപടിക്കത്ത് സ്‌കൂളില്‍ എത്തിയതോടെ പ്രിസ്‌കില്ലയും സഹപാഠികളും അധ്യാപകരും ആഹ്ലാദത്തിലാണ്. പ്രധാനാധ്യാപിക ലിന്‍സി ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അഭിനന്ദനം.

Chief Minister V.D. Satheesan has responded with appreciation and wishes to a letter from Priscilla Praveen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

'പോപ്‌കോണിലെന്താ സ്വര്‍ണമുണ്ടോ?, മള്‍ട്ടിപ്ലക്‌സില്‍ നടക്കുന്നത് കൊള്ള, സര്‍ക്കാര്‍ ഇടപെടണം'

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ജിയാനി ഇന്‍ഫാന്റിനോ

Today's Rashi Phalam September 08|അധിക വരുമാനത്തിന് വഴിയൊരുങ്ങും, പഠന കാര്യങ്ങളിൽ നല്ല ഫലം

രാവിലെ അഞ്ച് മുതല്‍ സര്‍വീസ്; നീലക്കുറിഞ്ഞി കാണാന്‍ കെഎസ്ആര്‍ടിസി യാത്ര