വി ഡി സതീശന്‍/  ഫയല്‍
Kerala

'രാഹുലിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്തത്, അറബിക്കടല്‍ ഇളകി വന്നാലും മാറ്റമില്ല'

രാഷ്ട്രീയത്തില്‍ വൈകാരികതയ്ക്ക് വലിയ അര്‍ഥമില്ലെന്നും തെറ്റ് പറ്റിയാലുടന്‍ അത് സമ്മതിക്കണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറബിക്കടല്‍ ഇളകി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയത്തില്‍ വികാരത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൊച്ചിയിലെ സ്വകാര്യപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിനെതിരായ നടപടി താനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടായ ബോധ്യത്തില്‍ നിന്നുള്ള തീരുമാനമാണ്. ആള്‍ക്കൂട്ടം വന്ന് പറഞ്ഞാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ വൈകാരികതയ്ക്ക് വലിയ അര്‍ഥമില്ലെന്നും തെറ്റ് പറ്റിയാലുടന്‍ അത് സമ്മതിക്കണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

ലൈംഗിക പീഡന പരാതിയില്‍ ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. രാഹുലുമായുള്ള വാട്‌സ് ആപ്പ് ചാറ്റും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു കൊണ്ടുള്ള ശബ്ദരേഖയും ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ മെഡിക്കല്‍ രേഖകളും അടങ്ങുന്ന പരാതി, മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

രാത്രിയോടെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു.ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

VD Satheeshan about Rahul issue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടച്ചു, സഹായവുമായി ഇന്ത്യ

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ ഇന്റേൺഷിപ്പ്

വോട്ടിങ് മെഷീനുകള്‍ തയ്യാര്‍; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍; 'ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പാടില്ല'

അന്വേഷണത്തിന് പ്രത്യേക സംഘം, ലുക്ക്ഔട്ട് സര്‍ക്കുലര്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കടുപ്പിച്ച് പൊലീസ്

CDAC CCAT 2026: സിഡാക്കിന്റെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു, വിശദവിവരങ്ങൾ അറിയാം

SCROLL FOR NEXT