പൊലീസിനു നേരെ ചെളി എറിയുന്ന കാണികളിൽ ഒരാൾ, വേടൻ 
Kerala

'കുഴപ്പമാകും!'; വേടൻ സം​ഗീത പരിപാടി റദ്ദാക്കി; ചെളി എറിഞ്ഞും തെറി വിളിച്ചും പ്രതിഷേധം (വിഡിയോ)

ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റാപ്പർ വേടൻ സം​ഗീത പരിപാടി റ​ദ്ദാക്കിയതിനെ തുടർന്നു കാണികൾ അതിരുവിട്ട് പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. പരിപാടി കാണാനെത്തിയവർ പൊലീസിനു നേരെ ചെളി വാരിയെറിയുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്.

എൽഇ‍ഡി വോൾ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചതോടെ വേടൻ തിരുവനന്തപുരം വെള്ളല്ലൂർ ഊന്നൻകല്ലിൽ നടത്താനിരുന്ന സം​ഗീത പരിപാടി റദ്ദാക്കിയിരുന്നു. ചിറയൻകീഴ് സ്വദേശിയായ ലിജു ​ഗോപിനാഥ് ആണ് മരിച്ചത്.

പുല്ലുവിളാകം ശ്രീഭദ്ര ദുർ​ഗാ ദേവി ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ചു ഊന്നൻകല്ല് ബ്രദേഴ്സാണ് വ്യാഴാഴ്ച സം​ഗീത പരിപാടി നടത്താൻ നിശ്ചയിച്ചത്. രാത്രി 8നു ആരംഭിക്കും എന്നയിച്ച പരിപാടി 10 മണി കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്.

ഇതോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്. ജനക്കൂട്ടം സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞു. തടയാനെത്തിയ പൊലീസിനു നേരെ ചെളി വാരി എറിയുകയും ചീത്ത വിളിക്കുകയും ചെയ്തു. തെറി വിളിച്ചും ആളുകൾ പ്രതിഷേധിച്ചു. മൈക്കും ലൈറ്റും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം