വീഡിയോ ​ദൃശ്യം 
Kerala

അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം; വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെന്ന് വീണ ജോർജ്  (വീഡിയോ)

അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം; വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെന്ന് വീണ ജോർജ്  (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. അപ്രതീക്ഷിത സന്ദർശനത്തിനെത്തിയ മന്ത്രി ഉദ്യോഗസ്ഥരേയും ഡോക്ടർമാരേയും വിളിച്ചു വരുത്തി സ്ഥിതി​ഗതികൾ ചോദിച്ചറിഞ്ഞു. 

സ്ഥിരമായി ആശുപത്രിയിൽ എത്താത്ത ഡോക്ടർമാരേയും മറ്റുള്ളവരേയും കുറിച്ചും മന്ത്രി ആരാഞ്ഞു. ആശുപത്രിയിൽ ചികിത്സയിയുള്ള ഗർഭിണികളേയും കുഞ്ഞുങ്ങളേയും മന്ത്രി നേരിൽക്കണ്ടു. കോട്ടത്തറ ആശുപത്രിയെക്കുറിച്ചുയർന്ന പരാതികൾ പരിശോധിച്ച് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

ആട്ടപ്പാടിക്ക് വേണ്ടി ആരോ​ഗ്യ വകുപ്പുമായി ബന്ധപ്പെട്ടും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോ​ഗ്യവുമായി ബന്ധപ്പെട്ടും സ്പെഷൽ ഇന്റർവെൻഷൻ പ്ലാൻ ഉണ്ടാക്കണമെന്ന് ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ആശുപത്രി സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ദീർഘകാല അടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്. 

അം​ഗൻവാടികളുമായി ചേർന്ന് ഓരോ പ്രദേശത്തും സ്ത്രീ കൂട്ടായ്മ ഉണ്ടാക്കി ആ മേഖലകളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആരോ​ഗ്യവുമായി ബന്ധപ്പെട്ട് ഒരു പൊതു മേൽനോട്ടത്തിനുള്ള ചുമതല ഈ കൂട്ടായ്മയ്ക്ക് നൽകും. ഇക്കാര്യത്തിൽ സാമൂ​ഹികമായ ഇടപെടൽ ആവശ്യമാണ്. അതിനായുള്ള പരിപാടികളാണ് ആവിഷ്കരിക്കുക. 

അട്ടപ്പാടിയിൽ നവജാത ശിശുക്കൾക്കായുള്ള ഐസിയു ഉടൻ ആരംഭിക്കും. ഹൈ റിസ്കിലുള്ള ​ഗർഭിണികൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിങ് കോഹ്‌ലി.....; ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു, കൂട്ടിയത് വാണിജ്യ സിലിണ്ടറിന്

മില്‍മ പാലിന്റെ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍, കൂട്ടിയത് ലിറ്ററിന് നാല് രൂപ

Weekly horoscope (May 31- June 06, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT