കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ടി വീണയ്ക്കും, പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്തായുടെ മൊഴി. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്ക് പണം നല്‍കിയതെന്നും വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്നുമാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കര്‍ത്ത ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുള്ളത്.
വീണ സിഎംആര്‍എല്ലിന് ഒരുവിധ സേവനവും നല്‍കിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷവും ഉന്നയിച്ചിരുന്നത്. ഇക്കാര്യം ഇഡിയുടെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വീണയ്‌ക്കെതിരെ അന്വേഷണവും നടക്കുകയാണ്. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണയുടെ പതിനാറര ലക്ഷം രൂപയുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ വീണയ്‌ക്കെതിരെ നടപടികള്‍ തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ ഇഡി ഉദ്യോഗസ്ഥര്‍ വീണയെ ചോദ്യം ചെയ്തിരുന്നു. വീണയുടെയും സിഎംആര്‍എല്‍ അധികൃതരുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. താന്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയതിന്റെ രേഖകള്‍ ഒന്നും തന്നെ തന്റെ കൈവശം ഇല്ല എന്നായിരുന്നു വീണ ഇഡിയ്ക്ക് മുന്‍പാകെ ആവര്‍ത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates