കൊച്ചി: നെടുമ്പാശേരിയില് ആഡംബരകാര് സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്ന് പേര് കൊല്ലപ്പെട്ട കേസില് പ്രതികളുടെ ജാമ്യാപേക്ഷയില് കോടതി നാളെ (ശനിയാഴ്ച്ച) വിധി പറയും. കേസില് ഒന്നാം പ്രതി സുഹൈല് സജീവ് മദ്യപിച്ചെന്ന് അറിഞ്ഞിട്ടും വാഹനമോടിക്കാന് പ്രേരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ 2,3,4 പ്രതികളായ നിനവ്, ജോയല്, അമീര് എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്. ഇതില് നാളെ കോടതി വിധി പറയും.
23 വയസ്സില് താഴെയുള്ള പ്രതികള്ക്ക് മദ്യം വിളമ്പിയതിന് ബാറുകളുടെ ലൈസന്സ് റദ്ദാക്കാതിരിക്കാതിരിക്കാന് 7 ദിവസത്തിനകം തീരുമാനമെടുക്കാന് എക്സൈസ് കമ്മീഷണര്ക്ക് ഹൈക്കോടതി നിര്ദേശവും നല്കി.
മൂന്നു പേര് സ്കൂട്ടറില് സഞ്ചരിക്കുകയായിരുന്നു അതുകൊണ്ടാണ് ഇടിച്ചത് എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതിഭാഗത്തിന്റെ വാദം. എന്നാല് അതുകൊണ്ട് ഇടിക്കാമോ എന്ന് കോടതി ചോദിച്ചു. അവര് സഞ്ചരിച്ചത് നിയമലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചപ്പോള് അവര് മരിച്ചു പോയില്ലേ ഇനി ഇനി നടപടി എടുക്കാന് കഴിയില്ലെന്ന് കോടതി മറുപടി പറഞ്ഞു. ഇതൊരു സാധാരണ അപകടം മാത്രമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാല് തങ്ങള്ക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയാണെന്നും ഇതിന്റെ ഭാഗമായാണ് കുറ്റകരമായ നരഹത്യ ഉള്പ്പടെയുള്ള വകുപ്പുകള് ചുമത്തിയതെന്നും ഇത് നിലനില്ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല് ഗുരുതരമായ പ്രാഥമിക തെളിവുകള് പ്രതികള്ക്ക് എതിരാണെന്ന് പ്രോസിക്യൂഷന് കോടയില് സമര്ത്ഥിച്ചു. പ്രതിയും കൂടെയുള്ളവരും മദ്യപിച്ചതിന് തെളിവുണ്ട്.
അനുവദനീമായതിലും 5.3 ഇരട്ടി മദ്യം ഒന്നാം പ്രതിയായ സുഹൈല് കഴിച്ചിരുന്നു എന്നാണ് പരിശോധനഫലമെന്നും പ്രോസിക്യൂഷന് കോടതിയില് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഈ സുപ്രധാനഘട്ടത്തില് പ്രതികള്ക്ക് ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷനും മരണമടഞ്ഞവര്ക്കുവേണ്ടി ഹാജരായ അഭിഭാഷകരും വാദിച്ചു. തുടര്ന്ന് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates