കൊച്ചി: വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ വിധിക്കെതിരെ കാലടി സര്‍വകലാശാല അപ്പീല്‍ നല്‍കി. സിംഗിള്‍ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കിയാൽ അത് സർവ്വകലാശാലയുടെ അച്ചടക്കത്തെയും സ്വാഭാവിക പ്രവർത്തനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നും പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണമെന്നുമാണ് ഇന്നലെ സിംഗിള്‍ബഞ്ചിന്റെ വിധി വന്നത്. വിഷയത്തില്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും കോടതി തള്ളിയിരുന്നു.
സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു. ആറാഴ്ചയ്ക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രത്യേക പരീക്ഷ നടത്താതിരിക്കാന്‍ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ക്യാംപസില്‍ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവില്‍ നിര്‍ദേശിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാര്‍ത്ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates