Mathew A. Thomas The New Indian Express
Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു എ തോമസ് അന്തരിച്ചു

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ആണ്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു എ തോമസ് അന്തരിച്ചു. 60 വയസായിരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ആണ്.

പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പത്രപ്രവര്‍ത്തന ജീവിതത്തില്‍, രാഷ്ട്രീയം, സംസ്‌കാരം, പരിസ്ഥിതി എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ മാത്യു റിപ്പോര്‍ട്ട് ചെയ്തു. 2000-ൽ കോട്ടയം ലേഖകനായി മാത്യു ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ചേർന്നു, പിന്നീട് 2011 മുതൽ 2014 വരെ തിരുവനന്തപുരം ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചു.

മലയാള മനോരമയിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. കൊല്ലം പുനലൂരിലെ വീട്ടിലാണ് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലായിരുന്ന സമയത്തായിരുന്നു അന്ത്യം.ഭാര്യ-ജോബി മാത്യു, മകന്‍- കിരണ്‍ തോമസ്

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ.

Veteran journalist Mathew A Thomas passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാർ പുറത്തേക്ക്?; പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, വിശദീകരണം തേടി സിപിഎം

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം, പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ തോക്കുമായി അക്രമി; തലനാരിഴ്ക്ക് രക്ഷപ്പെടല്‍

Today's Rashi Phalam March 12, 2026: വരുമാനം വർദ്ധിക്കും, ഉല്ലാസയാത്രയിൽ പങ്കെടുക്കും

പ്രതിസന്ധികളെ ഒരുമിച്ച് അതിജീവിക്കും, ദാമ്പത്യത്തില്‍ ക്ഷമ ശീലിക്കുക

മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വര്‍ധിപ്പിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം

SCROLL FOR NEXT