cobra, kerala forest department  പ്രതീകാത്മക ചിത്രം
Kerala

നായ കടിച്ച് അവശനിലയിലായ മൂര്‍ഖന്‍ പാമ്പിന് പുതുജീവന്‍; മുറിവ് തുന്നിക്കെട്ടി

ചീമേനി നിടുംബയില്‍ കാട്ടില്‍ നായ കടിച്ചു അവശനിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നായ കടിച്ച് അവശനിലയിലായ മൂര്‍ഖന്‍പാമ്പിന് ചികിത്സ നല്‍കി ചീമേനി വെറ്ററിനറി ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ ധനുശ്രീ പൈതലയന്‍. തെരുവുനായ കടിച്ച് മൂര്‍ഖന് ആഴത്തില്‍ മുറിവേറ്റിരുന്നു. മുറിവ് തുന്നിക്കെട്ടി പാമ്പിനെ രക്ഷിച്ചെടുത്തു.

ചീമേനി നിടുംബയില്‍ കാട്ടില്‍ നായ കടിച്ചു അവശനിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. കൊടക്കാട് വലിയപൊയില്‍ സ്വദേശിയായ അനൂപും കൂട്ടുകാരനും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പാമ്പിന്റെ ശരീരത്തിലെ മുറിവുകള്‍ മരുന്നുകള്‍വെച്ച് തുന്നിക്കെട്ടുകയായിരുന്നു.

ഭീമനടി സെക്ഷന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സര്‍പ്പ വൊളന്‍ന്റിയര്‍ സി അനൂപ് ആശുപത്രിയില്‍ എത്തിയിരുന്നു. മൂര്‍ഖന്‍പാമ്പ് നിരീക്ഷണത്തിലാണ്. മുറിവ് പൂര്‍ണമായും ഉണങ്ങിയതിനുശേഷം വനത്തില്‍ വിടാനുള്ള തയ്യാറെടുപ്പിലാണ്. കരിവെള്ളൂര്‍ പെരളം കൂവച്ചേരി സ്വദേശിയാണ് ഡോക്ടര്‍ ധനുശ്രീ.

Veterinary Clinic Revives Cobra Injured by Stray Dog in Cheemeni

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം'; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Bihar Election Results 2025: ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ എന്‍ഡിഎ, 34 സീറ്റില്‍ കിതച്ച് മഹാസഖ്യം

സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടി; ബിഹാറില്‍ വിജയിച്ചത് എന്‍ഡിഎയുടെ മൈക്രോ മാനേജ്‌മെന്റ് പ്ലാന്‍

ബിഹാറിൽ താമരക്കാറ്റ്, 'കൈ' ഉയര്‍ത്താനാകാതെ കോണ്‍ഗ്രസ്; 'മഹാ' തകര്‍ച്ച... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എംഡിഎംഎ വിൽക്കാൻ യുവതികൾ എത്തി; വാങ്ങാൻ യുവാക്കളും; പിടിയിൽ

SCROLL FOR NEXT