കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍ നടന്ന വേട്ടേക്കരന്‍ പാട്ടിന്‍റെ ഭാഗമായുള്ള നാളികേരമെറിയല്‍ ചടങ്ങ് 
Kerala

എറിഞ്ഞത് 36,008 നാളികേരം; കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ 'വേട്ടേക്കരൻ പാട്ട്' ലോക റെക്കോർഡ് നേട്ടത്തിൽ

ചടങ്ങിന്റെ ഭാ​ഗമായി നാളികേരം എറിഞ്ഞു തീർത്തത് എട്ടര മണിക്കൂർ കൊണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കേരളത്തിലെ ക്ഷേത്രാചാര ചടങ്ങുകളുടെ ചരിത്രത്തിൽ ആദ്യമായി 36,008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് അരങ്ങേറി. കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് നടക്കുന്നത്. 36,008 നാളികേരം എറിഞ്ഞതിന് ടൈം വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റും അധികൃതർ കൈമാറി.

രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് പാട്ടിന്റെ ചടങ്ങുകൾക്ക് തുടക്കമായത്. 10.30ന് ഭക്ത ജനങ്ങൾ നാളികേരം എണ്ണി കൂട്ടി. വൈകീട്ട് 6 30ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിച്ച് രാത്രി 10 മണിയോടുകൂടി നാളികേരം എറിയാൻ ആരംഭിച്ചു.

എട്ടര മണിക്കൂർ സമയമെടുത്ത് രാവിലെ 6.30ന് നാളികേരം എറിയൽ അവസാനിച്ചു. ശേഷം ചടങ്ങുകൾ പൂർത്തിയാക്കി കൂറ വലിച്ച് വേട്ടേക്കരൻ പാട്ട് പൂർത്തീകരിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ് എന്നിവർ നേതൃത്വം നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT