മലപ്പുറം: 'നന്മയുടെയും നീതിയുടെയും വിജയത്തെ ഓര്‍മിപ്പിക്കുന്ന ഉത്സവപ്പിറ്റേന്ന് കേരള രാഷ്ട്രീയത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ അസത്യത്തിന്റെ ചീട്ടുകൊട്ടാരം സത്യത്തിന്റെ പടവാളേന്തി പിണറായി വിജയന്‍ തകര്‍ത്തതിന്റെ പ്രതീകമായും ഇനിമേലില്‍ 'വിജയദശമി' അറിയപ്പെടുമെന്ന് കെടി ജലീല്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
'പാണ്ഡവര്‍ അജ്ഞാതവാസത്തിനുശേഷം ആയുധങ്ങള്‍ തിരിച്ചെടുത്തത് ഈ ദിവസത്തിലാണത്രെ. പുതിയ തുടക്കങ്ങളുടെ സുദിനമായി കരുതപ്പെടുന്ന വിജയദശമിയില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭവും പ്രസിദ്ധമാണ്'- കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
പിണറായി വിജയദശമി!
വിജയദശമി അഥവാ ദസറ, തിന്മയ്ക്കുമേല്‍ നന്മയും അധര്‍മ്മത്തിനുമേല്‍ ധര്‍മ്മവും നേടിയ വിജയത്തിന്റെ പ്രതീകമായി കൊണ്ടാടുന്ന ഉത്സവം. ദുര്‍ഗാദേവി ഒന്‍പത് പകലും ഒന്‍പത് രാത്രിയും നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ വധിച്ച് ലോകത്തെ തിന്മയില്‍നിന്ന് രക്ഷിച്ചത് വിജയദശമിയില്‍. ശ്രീരാമന്‍ രാവണനെ വധിച്ച് സീതയെ മോചിപ്പിച്ചതിന്റെ സ്മരണയ്ക്കാണ് വിജയദശമിയെന്ന മറ്റൊരു ഐതിഹ്യവുമുണ്ട്.
പാണ്ഡവര്‍ അജ്ഞാതവാസത്തിനുശേഷം ആയുധങ്ങള്‍ തിരിച്ചെടുത്തത് ഈ ദിവസത്തിലാണത്രെ. പുതിയ തുടക്കങ്ങളുടെ സുദിനമായി കരുതപ്പെടുന്ന വിജയദശമിയില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭവും പ്രസിദ്ധമാണ്. നന്മയുടെയും നീതിയുടെയും വിജയത്തെ ഓര്‍മിപ്പിക്കുന്ന ഉത്സവപ്പിറ്റേന്ന് കേരള രാഷ്ട്രീയത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ അസത്യത്തിന്റെ ചീട്ടുകൊട്ടാരം സത്യത്തിന്റെ പടവാളേന്തി പിണറായി വിജയന്‍ തകര്‍ത്തതിന്റെ പ്രതീകമായും ഇനിമേലില്‍ 'വിജയദശമി' അറിയപ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates