വിഷ്ണുജിത്ത്  ടിവി ദൃശ്യം
Kerala

വിഷ്ണുജിത്ത് ഊട്ടി കുനൂരില്‍?; ഫോണ്‍ ഒരു തവണ ഓണ്‍ ആയി

ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിവാഹത്തിന് ഏതാനും ദിവസം മുമ്പ് മലപ്പുറം പള്ളിപ്പുറത്തു നിന്ന് കാണാതായ വിഷ്ണുജിത്ത് ഊട്ടിയിലെ കുനൂരിലെന്ന് സൂചന. വിഷ്ണുജിത്തിന്റെ സഹോദരി തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഇന്നലെ വൈകീട്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഉടന്‍ തന്നെ ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഷ്ണുജിത്തിനെ കാണാതായി ഇത്രയും നാളുകള്‍ക്കിടെ ആദ്യമായിട്ടാണ് ഫോണ്‍ ഓണ്‍ ആകുന്നത്. ഊട്ടി കുനൂരിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവിടം കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഫോണ്‍ എടുത്തത് വിഷ്ണുജിത്ത് തന്നെയാണെന്നാണ് സഹോദരി അഭിപ്രായപ്പെടുന്നത്. ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.

വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കഞ്ചിക്കോട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മടങ്ങിയ വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടി സ്റ്റാന്‍ഡിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് വിഷ്ണുജിത്ത് പോയെന്നാണ് കരുതപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT