Kerala police 
Kerala

വിഷു ആശംസ പോസ്റ്റര്‍ വിവാദം; ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ വിഎച്ച്പി, ബിഡിജെഎസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയവര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വിവാദ വിഷു ആശംസ പരസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കേസ്. വിഎച്ച്പി, ബിഡിജെഎസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയ സംഭവത്തിലാണ് പൊലീസ് നടപടി. വിഷയത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയവര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.

വിഷുവിനോടനുബന്ധിച്ച് നല്‍കിയ ഹോട്ടലിന്റെ പരസ്യത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് വെള്ളിയാഴ്ച തന്നെ കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. പരസ്യചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിന് പ്രസ്തുത വ്യക്തിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയോ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നവരെ ഉടനടി കണ്ടെത്തുന്നതിനായി സൈബര്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. വിഷുദിന ആശംസ പങ്കുവച്ച മന്തിക്കടയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കട ഉടമകളിലൊരാളായ ഹര്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പില്‍ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ് നിലപാടുകള്‍ക്ക് വിശ്വാസ്യതയില്ല, രണ്ടാംവട്ട ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍; സമാധാനശ്രമങ്ങള്‍ അനിശ്ചിതത്വത്തില്‍

പാലക്കാട്ട് വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു

നിതിന്‍ രാജിന്റെ മരണം: ഡോ. റാം ആന്ധ്രയിലെന്ന് സൂചന, ഡോ. സംഗീതയും കേരളം വിട്ടുവെന്ന് പൊലീസ് കണ്ടെത്തല്‍

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം, 900 കിലോ

വീണ്ടും യുദ്ധത്തിലേക്ക് ?, തീരാനോവായി ആൽജോ, വെന്തുരുകി പാലക്കാട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT