ശ്രീകാന്ത് വെട്ടിയാര്‍, ഫെയ്‌സ്ബുക്ക് 
Kerala

ഫോണുകൾ സ്വിച്ച് ഓഫ്, വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ, അന്വേഷണം ഊർജ്ജിതം; ഇരയുടെ രഹസ്യമൊഴിയെടുത്തു

കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ബലാത്സംഗക്കേസ് എടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയി.  ഇയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫ് ആണെന്നും പൊലീസ് സൂചിപ്പിച്ചു.

വ്ലോഗറും സമൂഹമാധ്യമങ്ങളിൽ ട്രോൾ വീഡിയോകളിലൂടെ താരവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ  കൊല്ലം സ്വദേശിനിയുടെ പരാതിയിൽ  കഴിഞ്ഞ ദിവസമാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആലുവയിലെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നും ഇത് മറച്ചു വയ്ക്കാൻ വിവാഹവാഗ്ദാനം നൽകി ഡിസംബറിൽ വീണ്ടും ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതി.

വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിൽ മീറ്റൂ ആരോപണം ഉന്നയിച്ച യുവതി  പിന്നാലെ പൊലീസിന് നേരിട്ട് പരാതി നൽകുകയായിരുന്നു. അതിനിടെ, വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരായ ബലാൽസംഗ കേസിൽ ഇരയുടെ രഹസ്യമൊഴിയെടുത്തു. 

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി  രണ്ടിലാണ് മൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി.  യുവതിയുടെ രഹസ്യ മൊഴി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT