VS Achuthanandan 
Kerala

'ഇത് ഉറക്കെ പറയാന്‍ സിപിഎമ്മിലോ വിഎസിന്റെ വീട്ടിലോ ആരും ശേഷിച്ചിട്ടില്ലല്ലോ?, പദ്മവിഭൂഷണിലും മേലെയാണ് വിഎസ്'

'അത് നിരസിച്ചുകൊണ്ട് വിഎസ് നടത്തുന്ന പ്രസ്താവനയില്‍ അക്കമിട്ട് നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങളും നയങ്ങളും പറഞ്ഞു ആഞ്ഞടിച്ചേനെ'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മപുരസ്‌കാരം നല്‍കിയത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന ചര്‍ച്ചകള്‍ സാമുഹിക മാധ്യമങ്ങളില്‍ ഉയരുന്നതിനിടെ ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 'വിഎസ് അച്യുതാനന്ദന്‍ എന്ന വിപ്ലവകാരി ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍, ഇഎംഎസും ബുദ്ധദേവ് ഭട്ടാചാര്യയും നിരസിച്ചത് പോലെ, അദ്ദേഹത്തിനു പ്രഖ്യാപിക്കപ്പെട്ട പദ്മവിഭൂഷണ്‍ നിരസിച്ചേനേ എന്ന് കരുതുന്നു. അത് നിരസിച്ചുകൊണ്ട് വിഎസ് നടത്തുന്ന പ്രസ്താവനയില്‍ അക്കമിട്ട് നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങളും നയങ്ങളും പറഞ്ഞു ആഞ്ഞടിച്ചേനെ. അതുവഴി തന്നിലേക്ക് വരുന്ന ഓരോ ശ്രദ്ധയും തന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി നിലകൊണ്ടേനെ' ഹരീഷ് കുറിപ്പില്‍ പറയുന്നു.

'രാജ്യം കൊടുക്കുന്ന ബഹുമതി എന്നൊക്കെ പതപ്പിച്ച് പറയാമെങ്കിലും പദ്മ അവാര്‍ഡുകള്‍ യൂണിയന്‍ അഭ്യന്തര മന്ത്രാലയത്തിന്റെ അതത് കാലത്തെ രാഷ്ട്രീയ നിക്ഷേപം കൂടിയാണ്. ഒരു സര്‍ക്കാര്‍ രാഷ്ട്രീയ അജണ്ട വെച്ച് തീരുമാനിക്കുന്ന ഇത്തരം ബഹുമതികള്‍ക്ക് മേലെയാണ് തന്റെ രാഷ്ട്രീയസമരങ്ങള്‍ എന്ന് ജെന്‍സി കുട്ടികള്‍ക്ക് വരെ ബോധ്യമാകുന്നവിധമുള്ള ഒരു നിലപാട് എടുത്തേനെ. ഇത് ഉറക്കെ പറയാന്‍ സിപിഎമ്മിലോ വിഎസിന്റെ വീട്ടിലോ ആരും ശേഷിച്ചിട്ടില്ലല്ലോ. പദ്മവിഭൂഷണിലും മേലെയാണ് വിഎസ് എന്ന രണ്ടക്ഷരം.

കുറിപ്പിന്റെ പൂര്‍ണരൂപം

VS അച്യുതാനന്ദൻ എന്ന വിപ്ലവകാരി ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ, EMS ഉം ബുദ്ധദേവ് ഭട്ടാചാര്യയും നിരസിച്ചത് പോലെ, അദ്ദേഹത്തിനു പ്രഖ്യാപിക്കപ്പെട്ട പദ്മവിഭൂഷൺ നിരസിച്ചേനേ എന്ന് കരുതുന്നു. അത് നിരസിച്ചുകൊണ്ട് VS നടത്തുന്ന പ്രസ്താവനയിൽ അക്കമിട്ട് നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങളും നയങ്ങളും പറഞ്ഞു ആഞ്ഞടിച്ചേനെ. അതുവഴി തന്നിലേക്ക് വരുന്ന ഓരോ ശ്രദ്ധയും തന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കായി ഉപയോഗപ്പെടുത്തിനിലകൊണ്ടേനെ.

രാജ്യം കൊടുക്കുന്ന ബഹുമതി എന്നൊക്കെ പതപ്പിച്ച് പറയാമെങ്കിലും പദ്മ അവാർഡുകൾ യൂണിയൻ അഭ്യന്തര മന്ത്രാലയത്തിന്റെ അതത് കാലത്തെ രാഷ്ട്രീയ നിക്ഷേപം കൂടിയാണ്. ഒരു സർക്കാർ രാഷ്ട്രീയ അജണ്ട വെച്ച് തീരുമാനിക്കുന്ന ഇത്തരം ബഹുമതികൾക്ക് മേലെയാണ് തന്റെ രാഷ്ട്രീയസമരങ്ങൾ എന്ന് ജെൻസി കുട്ടികൾക്ക് വരെ ബോധ്യമാകുന്നവിധമുള്ള ഒരു നിലപാട് എടുത്തേനെ. ഇത് ഉറക്കെ പറയാൻ CPIM ലോ VS ന്റെ വീട്ടിലോ ആരും ശേഷിച്ചിട്ടില്ലല്ലോ.

പദ്മവിഭൂഷണിലും മേലെയാണ് VS എന്ന രണ്ടക്ഷരം.

We miss you VS.

VS Achuthanandan would have rejected the Padma Award: Harish Vasudevan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടതില്ലെന്ന് കെകെ രാ​ഗേഷ്; ഉച്ചയ്ക്ക് അർധരാത്രിയെന്ന് ജയരാജൻ പറഞ്ഞാൽ അം​ഗീകരിക്കാനാവില്ല; തിരിച്ചടിച്ച് കുഞ്ഞികൃഷ്ണൻ

പലചരക്ക് കട കുത്തിത്തുറന്ന് കള്ളൻ അടിച്ചു മാറ്റി; സി​ഗരറ്റ്, വെളിച്ചെണ്ണ, 35,000 രൂപ... വെള്ളറടയിൽ മോഷണം വ്യാപകം; അന്വേഷണം

പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽപരിശീലനവും സ്ഥിരജോലിയും, പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്; ആകർഷകമായ പദ്ധതിയുമായി സംസ്ഥാന സർക്കാർ

'ഇത് താന്‍ ഡാ പൊലീസ്': സ്റ്റേഷന് മുന്നിലെ വാഹനത്തിലിരുന്ന് പൊലീസുകാരുടെ പരസ്യ മദ്യപാനം; വിഡിയോ വൈറല്‍; അന്വേഷണം

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം

SCROLL FOR NEXT